പോക്സോ: 58 വർഷം കഠിനതടവ്
Mail This Article
×
അടൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ 58 വർഷം കഠിനതടവിനു അടൂർ അതിവേഗ കോടതി ശിക്ഷിച്ചു. 2.44 ലക്ഷം രൂപ പിഴയുമടയ്ക്കണം. തമിഴ്നാട് തിരുനെൽവേലി വടുക്കച്ചമതിൽ ഉച്ചിക്കുലം നോർത്ത് സ്ട്രീറ്റിൽ രാജീവിനെയാണ് (47) ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്.
റബർ ടാപ്പിങ് ജോലിക്കാരനായിരുന്നു പ്രതി പെൺകുട്ടിയുടെ വീടിനു സമീപം താമസിച്ചുവരുന്നതിനിടെയായിരുന്നു പീഡനം. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയാണ് കേസ് റജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ ചാർജ് ഷീറ്റ് നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സ്മിത പി.ജോൺ ഹാജരായി.
English Summary:
In a significant victory for justice, the Adoor Fast Track Court sentenced a 47-year-old Tamil Nadu native to 58 years of rigorous imprisonment for the sexual assault of a minor girl. The court also imposed a hefty fine of ₹2.44 lakh on the convicted individual. This case highlights the severity of such crimes and the unwavering commitment of the justice system to protect vulnerable individuals.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.