ADVERTISEMENT

പത്തനംതിട്ട ∙ യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയിൽ പുതിയ മെമു സർവീസ് ഇന്നുമുതൽ ആരംഭിച്ചു. ഇന്നുമുതൽ സർവീസ് ആരംഭിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് നിരന്തരം സമ്മർദം ചെലുത്തിയതിന്റെ ഭാഗമായി അനുവദിച്ച പുതിയ സർവീസാണ് ഇതെന്നും എംപി പറഞ്ഞു. പുതിയ സർവീസ് കോട്ടയം റൂട്ടിലെ യാത്രക്കാരുടെ യാത്രാക്ലേശത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. മെമുവിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിരുന്നു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്.

കൊല്ലം – എറണാകുളം മെമു എക്സ്പ്രസിലെ യാത്രക്കാർക്കൊപ്പം കൊടിക്കുന്നില്‍ സുരേഷ് എംപി.
കൊല്ലം – എറണാകുളം മെമു എക്സ്പ്രസിലെ യാത്രക്കാർക്കൊപ്പം കൊടിക്കുന്നില്‍ സുരേഷ് എംപി.

പുനഃക്രമീകരിച്ച സമയക്രമം
കൊല്ലം - 05.55 AM
പെരിനാട് - 06.10 AM
മൺറോത്തുരുത്ത് - 06.30 AM
ശാസ്താംകോട്ട - 06.39 AM
കരുനാഗപ്പള്ളി - 06.50 AM
കായംകുളം - 07.05 AM
മാവേലിക്കര - 07.13 AM
ചെങ്ങന്നൂർ - 07.25 AM
തിരുവല്ല - 07.34 AM
ചങ്ങനാശേരി - 07.43 AM
കോട്ടയം - 08.04 AM
ഏറ്റുമാനൂർ - 08.16 AM
കുറുപ്പന്തറ - 08.25 AM
വൈക്കം റോഡ് - 08.34 AM
പിറവം റോഡ് - 08.42 AM
മുളന്തുരുത്തി - 08.53 AM
തൃപ്പൂണിത്തുറ - 09.03 AM
എറണാകുളം ജംക്ഷൻ - 09.35 AM

മടക്കയാത്ര
എറണാകുളം ജംക്ഷൻ - 09.50 AM
തൃപ്പൂണിത്തുറ - 10.08 AM
മുളന്തുരുത്തി - 10.19 AM
പിറവം റോഡ് - 10.32 AM
വൈക്കം റോഡ് - 10.40 AM
കുറുപ്പന്തറ - 10.51 AM
ഏറ്റുമാനൂർ - 11.00 AM
കോട്ടയം - 11.14 AM
ചങ്ങനാശേരി - 11.36 AM
തിരുവല്ല - 11.46 AM
ചെങ്ങന്നൂർ - 11.56 AM
മാവേലിക്കര - 12.09 PM
കായംകുളം - 12.19 PM
കരുനാഗപ്പള്ളി - 12.37 PM
ശാസ്താംകോട്ട - 12.47 PM
മൺറോത്തുരുത്ത് - 12.55 PM
പെരിനാട് - 01.03 PM
കൊല്ലം - 01.30 PM

English Summary:

A new MEMU train service has been announced for the Kottayam route, starting today. The train will run from Kollam to Ernakulam via Tiruvalla, operating from Monday to Friday. This service aims to alleviate passenger congestion and travel difficulties on the route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com