ADVERTISEMENT

പത്തനംതിട്ട ∙ പ്രോട്ടോക്കോൾ ലംഘനമെന്നു കണ്ടതോടെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കി ഗവർണർ. ബ്യൂഗിൾ ഇല്ലാതെ ഗാർഡ് ഓഫ് ഓണർ നൽകാനെത്തി വെട്ടിലായി പൊലീസ്. പത്തനംതിട്ട പൊതുമരാമത്തു ഗെസ്റ്റ് ഹൗസിൽ പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണറിലാണു പ്രോട്ടോക്കോൾ‍ ലംഘനം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിന്റെ സല്യൂട്ട് ഒഴിവാക്കിയത്. സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയിൽപെടുന്ന ഗവർണർക്ക് ഗാർഡ് ഓഫ് ഓണർ നൽകുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം ബ്യൂഗിൾ ആവശ്യമാണ്. ബ്യൂഗിൾ വായിക്കാതെ സല്യൂട്ട് പൂർണമാകില്ല. 

ബ്യൂഗിൾ വായിക്കാൻ ആളില്ലെന്ന കാര്യം രാജ്ഭവൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെ പൊലീസിനോട് കാരണം തിരക്കി. ബ്യൂഗിൾ വായിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സാ അവധിയിലാണെന്ന വിശദീകരണമാണ് ഇവർ നൽകിയത്. പത്തനംതിട്ടയിൽ ബ്യൂഗിൾ വായിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വിരമിച്ചിട്ട് 3 വർഷത്തിലേറെയായി. പകരം ആളെ നിയമിച്ചിട്ടില്ല. ഇതിനാൽ അടൂർ പൊലീസ് ക്യാംപിലെ വ്യക്തിയെയാണു ചുമതലപ്പെടുത്തിയത്. ഇദ്ദേഹം പനി മൂലം അവധിയെടുത്തതോടെ പകരം ആളില്ലാതെ വന്നു. 

കണ്ണൂരിൽ മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് കഴിഞ്ഞ ദിവസം ഗവർണർ പത്തനംതിട്ടയിലെത്തിയത്. സംഭവത്തിൽ രാജ്ഭവൻ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

English Summary:

Governor Arif Mohammad Khan sparked controversy by refusing to accept a Guard of Honour in Pattanamthitta. He cited a protocol violation, highlighting the absence of a bugle during the ceremony, leaving police officials in a bind.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com