ADVERTISEMENT

ശബരിമല∙അയ്യപ്പ സന്നിധിയിൽ ഒരു വർഷം നീണ്ട പൂജാ നിയോഗം പൂർത്തിയാക്കി മേൽശാന്തി പി.എൻ. മഹേഷ് പിടിയിറങ്ങുന്നു. ചിത്തിര ആട്ടത്തിരുന്നാളായ ഇന്ന് മേൽശാന്തി എന്ന നിലയിലുള്ള അവസാന പൂജയായിരുന്നു. പടിയിറങ്ങും മുൻപുള്ള അവസാന പൂജ കാണാൻ  വീട്ടുകാരും നാട്ടുകാരും എത്തി. ഒരു വർഷത്തിനിടെ പൂജയ്ക്കു തടസ്സമായി ചെറിയ പനി പോലും വന്നിട്ടില്ലെന്നും അയ്യപ്പ സ്വാമിയുടെ കടാക്ഷമാണെന്നും പി.എൻ മഹേഷ് പറഞ്ഞു. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് ലക്ഷാർച്ചന, കളഭാഭിഷേകം, ഉദയാസ്തമന പൂജ , പടിപൂജ എന്നിവയും ഉണ്ടായിരുന്നു.

ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാൾ പൂജ ആയിരങ്ങൾ കണ്ടു തൊഴുതു. പുലർച്ചെ 5 ന് നട തുറന്നപ്പോൾ നല്ല തിരക്കായിരുന്നു. പതിനെട്ടാംപടി കയറാൻ നടപ്പന്തലിൽ നിറയെ തീർഥാടകർ ഉണ്ടായിരുന്നു. നെയ്യഭിഷേകത്തിനും തിരക്ക് അനുഭവപ്പെട്ടു. ഉച്ചയോടെ തിരക്ക് കുറഞ്ഞു രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com