ADVERTISEMENT

കാലാവസ്ഥ
∙ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള തീരത്ത് ഇന്ന് മീൻപിടിത്തത്തിനു വിലക്ക്

വൈദ്യുതി മുടക്കം
അടൂർ ഹൈസ്കൂൾ ജംക്‌ഷൻ, കേന്ദ്രീയവിദ്യാലയത്തിന്റെ ഭാഗം, ചേന്നമ്പള്ളി, മാമൂട്, പതിനാലാംമൈൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ പുതുതായി ആരംഭിക്കുന്ന യൂണിറ്റി സർട്ടിഫൈഡ് വിആർ ഡെവലപ്പർ, യൂണിറ്റി സർട്ടിഫൈഡ് ഗെയിം ഡെവലപ്പർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  9495999693

ഗതാഗത നിയന്ത്രണം 
പത്തനംതിട്ട ∙ പരുമല പെരുനാളിനോടനുബന്ധിച്ച് പദയാത്രയായി എത്തുന്ന തീർഥാടകരുടെ സുരക്ഷയെ മുൻകരുതി ഇന്ന് ടിപ്പർ ലോറികൾക്ക് തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ കലക്ടർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വായ്പ നൽകും
കോന്നി∙കാർഷിക വികസന ബാങ്കിൽ കൃഷി, പശുവളർത്തൽ, കോഴി വളർത്തൽ എന്നിവയ്ക്ക് ഭൂമിയുടെ ജാമ്യത്തിൽ 5 വർഷം കാലാവധിയിൽ പ്രതിമാസ തിരിച്ചടവിന് ഈ മാസം 2 കോടി രൂപ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ അറിയിച്ചു. വായ്പ ആവശ്യമുള്ള കർഷകർ ചൈനാമുക്കിലുള്ള ബാങ്ക് ഓഫിസിൽ നേരിൽ ബന്ധപ്പെടണം.

മസ്റ്ററിങ് 
കോന്നി∙താലൂക്കിലെ എഎവൈ, പിഎച്ച്എച്ച് (മഞ്ഞ, പിങ്ക്) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ ഇകെവൈസി അപ്ഡേഷനിൽ വിരൽ പതിയാത്തതു മൂലം മസ്റ്ററിങ് ചെയ്യാൻ‌ കഴിയാത്തവർക്ക് ഐറിസ് സ്കാനർ ഉപയോഗിച്ച് കണ്ണ് അടയാളം പരിശോധിച്ച് മസ്റ്ററിങ് നടത്തുന്നു. ഇന്നും നാളെയും 11 മുതൽ നാലു വരെ താലൂക്ക് സപ്ലൈ ഓഫിസിൽ നടത്തുന്ന മസ്റ്ററിങ്ങിൽ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി എത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

അഭിമുഖം നാലിന്
 കോന്നി∙ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസിൽ എച്ച്എസ്എസ്ടി (സീനിയർ) ഒഴിവുണ്ട്. അഭിമുഖം നാലിന് 10ന്.

എച്ച്എസ്എസ്ടി ഒഴിവ് 
കോന്നി∙ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസിൽ എച്ച്എസ്എസ്ടി (സീനിയർ) ഒഴിവുണ്ട്. അഭിമുഖം നാലിന് 10ന്. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com