ADVERTISEMENT

സീതത്തോട്∙സർവീസ് പുനരാരംഭിച്ച തിരുവനന്തപുരം -മൂഴിയാർ ഫാസ്റ്റ് പാസഞ്ചർ ബസിനു ചിറ്റാർ മാർക്കറ്റ് ജംക്‌ഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞതിനെ തുടർന്നാണ് സർവീസ് നിർത്തുന്നത്. കഴിഞ്ഞ ആഴ്ച യുഎയിൽ എത്തിയ മന്ത്രി കെ.ബി ഗണേഷ്കുമാറിനു കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ മന്ത്രി ഉത്തരവിട്ടത്. സീതത്തോട് പാലം നിർമാണം നടക്കുന്നതിനാൽ വടശേരിക്കര -മണിയാർ വഴി ചിറ്റാറിൽ എത്തിയശേഷം പുതുക്കട- പ്ലാപ്പള്ളി ആങ്ങമുഴി-മൂഴിയാർ റൂട്ടിലാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. പുലർച്ചെ 5.15ന് മൂഴിയാറിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് 11.45 ന് തിരുവനന്തപുരത്ത് എത്തും.

പിന്നീട് ലുലു മാൾ -കഴക്കൂട്ടം ബൈപാസ് വഴി വെഞ്ഞാറമൂട്ടിൽ 12.30 നു സർവീസ് അവസാനിപ്പിക്കും. ഉച്ചയ്ക്ക് ശേഷം 2.20ന് വെഞ്ഞാറമൂട്ടിൽ നിന്ന് കഴക്കൂട്ടം ബൈപ്പാസ് വഴി തിരുവനന്തപുരത്ത് എത്തും. 3.30 നു തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര- അടൂർ -ചിറ്റാർ- ആങ്ങമുഴി വഴി മൂഴിയാറിൽ രാത്രി ഒമ്പതിന് എത്തും. സ്വീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.എസ് സോജു അധ്യക്ഷത വഹിച്ചു. ബി ഹനീഫ, എച്ച് ഹസൻ ബാവ, പെരുനാട് എസ്ഐ റെജി തോമസ്, പഞ്ചായത്ത് അംഗം ജോളി ആലാമേലേതിൽ, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രസന്നൻ, നസീർ എന്നിവർ പ്രസംഗിച്ചു.കെയറിന്റെ ഉപഹാരം ഡ്രൈവർക്കും കണ്ടക്ടർക്കും കൈമാറി.

English Summary:

The Thiruvananthapuram-Moozhiyar fast passenger bus service, which includes a stop at Seethathodu, has resumed after being halted due to low revenue during the Covid-19 pandemic. The service was reinstated following a memorandum submitted by the Care Chittar Pravasi Association to Minister K.B. Ganesh Kumar. The bus will now operate via Vadasserikkara-Maniyara due to the ongoing Seethathodu bridge construction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com