അപകടം വിളിച്ചുവരുത്തി വാര്യാപുരത്തെ റോഡ്
Mail This Article
×
പത്തനംതിട്ട∙ വാര്യാപുരത്തെ റോഡിന്റെ തകർച്ച യാത്രക്കാരെ അപകടത്തിലാക്കുന്നു. വാര്യാപുരത്തു നിന്ന് ഇടപ്പരിയാരത്തേക്കുള്ള പാതയിലാണ് കെണിയൊരുക്കിയ തരത്തിൽ റോഡ് പൊട്ടിത്തകർന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും റോഡിൽ വീഴുന്നത്. വാര്യാപുരം ബസ് സ്റ്റോപ്പിൽ നിന്ന് ഇടപ്പരിയാരത്തേക്കുള്ള പാതയിൽ വ്യാപകമായി പാത തകർന്ന നിലയിലായത് ദുരിതമേറ്റിയതായി ഓട്ടോറിക്ഷത്തൊഴിലാളികൾ പറയുന്നു. ഓട്ടം വിളിച്ചാലും പോകാൻ കഴിയാത്ത നിലയാണെന്നും ഇവർ പറയുന്നു. സ്കൂൾ ബസുകൾ ഉൾപ്പെടെ പോകുന്ന പാതയാണിത്. റോഡിന്റെ സ്ഥിതി കാരണം വാഹനങ്ങൾക്കും തകരാർ സംഭവിക്കുന്നുണ്ട്. വാര്യാപുരത്തെ പ്രധാന പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനിടയിലാണ് അപകടങ്ങൾ പലപ്പോഴും സംഭവിക്കുന്നത്.
English Summary:
The Varyapuram-Idapperiyaram road in Pathanamthitta is in dire need of repair, posing significant danger to motorists, especially two-wheeler riders. The damaged road is causing hardship for commuters and auto drivers, increasing the risk of accidents, and impacting school bus routes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.