ശബരിമല ∙ പരാതികളില്ലാതെ മണ്ഡലകാലത്തിലെ ആദ്യ പത്തുദിവസം പിന്നിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകരുടെ എണ്ണത്തിലും നടവരവിലും വർധനയുണ്ടായി. സർക്കാരിന്റെയും ബോർഡിന്റെയും നേതൃത്വത്തിലുള്ള ഇരുപതിലധികം വകുപ്പുകളുടെ കൂട്ടായ്മയാണ് വിജയത്തിനു പിന്നിലെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കഴിഞ്ഞ തവണത്തേക്കാൾ 3 ലക്ഷം തീർഥാടകരാണ് ഇക്കുറി കൂടിയത്.
ദർശന സമയം കൂട്ടിയത്, പതിനെട്ടാംപടിയിൽ പൊലീസിന്റെ ഡ്യൂട്ടിയുടെ സമയദൈർഘ്യം കുറച്ചത്, ഷിഫ്റ്റ് സമ്പ്രദായം മെച്ചപ്പെടുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗുണം ചെയ്തെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. പമ്പയിൽ ജർമൻ പന്തലും, ശരംകുത്തി മുതൽ വലിയ നടപ്പന്തലുകൾ വരെ കിയോസ്കുകൾ സ്ഥാപിച്ച് ശുദ്ധജല വിതരണവും ഒരുക്കി. വൃശ്ചികം ഒന്നെത്തിയപ്പോൾ അരവണയുടെ കരുതൽശേഖരം 40 ലക്ഷം ടിൻ ഉണ്ടായിരുന്നതും ഗുണകരമായതായി അധികൃതർ പറഞ്ഞു.
English Summary:
The Sabarimala Mandala season is off to a successful start with a significant increase in pilgrims. The Travancore Devaswom Board attributes this success to extended darshan timings, improved facilities, and efficient crowd management.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.