ADVERTISEMENT

അദാലത്ത്: പരാതികൾ ഡിസംബർ 6 വരെ  സ്വീകരിക്കും
പത്തനംതിട്ട ∙ ‘കരുതലും കൈത്താങ്ങും’ താലൂക്കുതല പൊതുജന അദാലത്തിലേക്കുള്ള പരാതികൾ ഡിസംബർ 6 വരെ പ്രവൃത്തി ദിവസങ്ങളിൽ സ്വീകരിക്കും. പരാതി നേരിട്ട് സ്വീകരിക്കാൻ താലൂക്ക് അദാലത്ത് സെല്ലുണ്ടാകും. അക്ഷയകേന്ദ്രങ്ങൾ വഴിയും ഓൺലൈനായും നൽകാം. തുടർ പരിശോധനയ്ക്കായി വകുപ്പുതല അദാലത്ത് സെല്ലും ഏകോപനത്തിന് ജില്ലാ മോണിറ്ററിങ് സെല്ലും പ്രവർത്തിക്കും. നിശ്ചിത മേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക. ഡിസംബർ 9 മുതൽ 17 വരെയാണ് അദാലത്ത്. മന്ത്രിമാരായ വീണാ ജോർജും പി.രാജീവും നേതൃത്വം നൽകും. 9 കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂർ, 13 റാന്നി, 16 തിരുവല്ല, 17 കോന്നി എന്നിങ്ങനെയാണ് നടക്കുക.


കോഴഞ്ചേരി കോളജിൽ നാളെ തൊഴിൽമേള
കോഴഞ്ചേരി ∙ പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, പ്ലേസ്‌മെന്റ് സെൽ എന്നിവയുടെ നേതൃത്വത്തിൽ നാളെ 9ന് കോളജിൽ തൊഴിൽമേള സംഘടിപ്പിക്കും. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക്, എംബിഎ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. 9746701434, 9947384502


വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ
പന്തളം ∙ കുരമ്പാല സാംസ്കാരിക വേദി, ശ്രീചിത്രോദയം ഗ്രന്ഥശാല എന്നിവയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ വോളിബോൾ ടൂർണമെന്റ് കുരമ്പാല ഫ്ലഡ്‌ലിറ്റ്‌ സ്റ്റേഡിയത്തിൽ ഇന്ന് തുടങ്ങും. വൈകിട്ട് 5.30ന് നഗരസഭാ കൗൺസിലർ ഉഷാ മധു ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.വേണുഗോപാൽ അധ്യക്ഷത വഹിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ഡിസംബർ ഒന്നിന് വൈകിട്ട് 5ന് സമാപനസമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.


സിവിൽ സർവീസ് കായികമേള 
പത്തനംതിട്ട ∙ ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ സിവിൽ സർവീസ് കായികമേള ഇന്നു തുടങ്ങും. 10ന് ചെസ്, കാരംസ് മത്സരങ്ങൾ സ്പോർട്സ് കൗൺസിൽ ഓഫിസിലാണ്. അത്‌ലറ്റിക്സ്, ഷട്ടിൽ, ബാഡ്മിന്റൻ, ഫുട്ബാൾ, ടേബിൾ ടെന്നിസ്, വോളിബോൾ, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിങ് ഗുസ്തി, വെയ്റ്റ് ലിഫ്റ്റ്, കബഡി, ഹോക്കി, ഖോ–ഖോ, യോഗ തുടങ്ങിയ ഇനങ്ങളുടെ സിലക്‌ഷൻ കാതോലിക്കേറ്റ് കോളജിൽ നടത്തും. 8547789298.


മാന്തുക – കോട്ട  റോഡിൽ ഗതാഗത  നിരോധനം
കോഴഞ്ചേരി∙ പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരുന്ന മാന്തുക – കോട്ട റോഡിലെ പ്രവൃത്തികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിനു വേണ്ടി റോഡിൽ ഇന്നു മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം പൂർണമായും നിരോധിക്കുന്നു. ഈ കാലയളവിൽ മാന്തുക - കോട്ട റോഡിനു പകരമായി പന്തളം ആറന്മുള റോക്കയുടെ കോഴിപ്പാലം - കാരയ്ക്കാട് റോഡും  ഉപയോഗിക്കണം.


ഗതാഗത നിയന്ത്രണം
ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഡിസംബർ 4വരെ വള്ളംകുളം– തോട്ടപ്പുഴ, നന്നൂർ– പുത്തൻ പറമ്പിൽ കടവ് റോഡുകളിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


സൗജന്യ മെഡിക്കൽ ക്യാംപ് നാളെ
കല്ലൂപ്പാറ ∙ മഠത്തുംഭാഗം നോർത്ത് സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ സൗജന്യ മെഡിക്കൽ ക്യാംപ് നാളെ  10 മുതൽ 2 വരെ ജനത പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ഫോൺ: 9447304279.


അത്‌ലറ്റിക് മീറ്റ് നാളെ 
പത്തനംതിട്ട ∙ മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് നാളെ 9.30ന് പത്തനംതിട്ട പ്രതിഭാ കോളജ് ഗ്രൗണ്ടിൽ അരങ്ങേറും. 35 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീ–പുരുഷൻമാർക്ക് പങ്കെടുക്കാം. 944631499.


കാലാവസ്ഥ
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി ∙വൈദ്യുതി സെക്‌ഷനിലെ മല്ലപ്പള്ളി പാലം, നക്ഷത്ര, കോർപറേഷൻ ബാങ്ക്, മിനി ഇൻഡസ്ട്രിയൽ, സീ ബ്ലു, മാതാ, ആര്യാസ്, മിനി സിവിൽ സ്റ്റേഷൻ, വിജയ, പുഞ്ച, ഗ്രാഫിക്സ്, താലൂക്ക് ആശുപത്രി, ആശുപത്രിപ്പടി, മങ്കുഴിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙കടപ്ര സെക്‌ഷന്റെ പരിധിയിലെ പുരയ്ക്കൽ, ഇരതോട്, നീലംകേരി, ഇരതോട് പാലം, മുന്നാം കുരിശ്, പാവുക്കര –1, പാവുക്കര–.2, വില്യാരി, കണ്ടoകാളി, ഇളമത, കുരിയത്ത്ക്കടവ്, എംഎസ്എം സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30മുതൽ 5.30വരെ വൈദ്യുതി മുടങ്ങും.
∙തോട്ടഭാഗം സെക‌്‌ഷനിലെ മണക്കാട്ടുപടി ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ ഇന്ന് 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com