റോഡ് നന്നാക്കി; പാലം പഴയതു തന്നെ, നാട്ടുകാരുടെ പേടിയും
Mail This Article
×
വാളക്കുഴി∙ റോഡ് പുനർനിർമിച്ചെങ്കിലും പാലം നവീകരിക്കാത്തത് അപകടഭീഷണിയാകുന്നതായി പരാതി.പാറക്കടവ് - വാളക്കുഴി റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ശോച്യാവസ്ഥയിലുള്ളത്. 1.7 കിലോമീറ്റർ ഈ റോഡ് 1.4 കോടി രൂപയ്ക്കാണു നവീകരിച്ചത്.എന്നാൽ പുനർനിർമാണം നടത്തിയപ്പോൾ പതിറ്റാണ്ടുകൾ പഴക്കമുള്ള നാശോന്മുഖമായ പാലത്തിനു യാതൊരു അറ്റകുറ്റപ്പണികളും നടത്തിയില്ല.പാലത്തിന്റെ കൈവരികൾ തകര്‍ന്ന നിലയിലാണ്. അയിരൂർ - വാലാങ്കര, റാന്നി - വെണ്ണിക്കുളം എന്നീ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലെ പാലമാണിത്.രാത്രി ഇരുവശത്തുനിന്നും വാഹനങ്ങളെത്തുമ്പോൾ കാൽനടയാത്രികർ ഒാടിമാറേണ്ട സ്ഥിതിയാണ്, ഒപ്പം രാത്രി യാത്രയിൽ ഇരുച്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
English Summary:
Despite a recent 1.4 crore renovation of the Parakkadavu - Valakkuzhi road, a decades-old dilapidated bridge remains a dangerous bottleneck, endangering pedestrians and motorists. Locals demand immediate action to address this safety hazard.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.