ADVERTISEMENT

റാന്നി ∙ ആരോഗ്യ വകുപ്പ് ജീവനക്കാർക്കു താങ്ങും തണലുമായി നിൽക്കുന്ന ആശ വർക്കർമാർക്ക് 3 മാസമായി ഓണറേറിയം ലഭിക്കുന്നില്ല. ജീവിത ശൈലി രോഗങ്ങളെപ്പറ്റി സർവേ നടത്താൻ വീടുകളിൽ കയറിയിറങ്ങാൻ പോലും ചെലവിനു പണമില്ലാത്ത സ്ഥിതി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ വകുപ്പ് ജീവനക്കാരെ സഹായിക്കുന്നതിന് ആശ വർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും പണിയെടുക്കുന്ന അവർക്കു തുഛമായ തുകയാണ് ഓണറേറിയമായി നൽകുന്നത്.

ഓഗസ്റ്റിനു ശേഷം അവർക്ക് ഓണറേറിയം നൽകിയിട്ടില്ല. ഇതിനായി സമരം നടത്തിയിട്ടും ഫലം കണ്ടിട്ടില്ല. ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് സർവേ നടത്താൻ ഇപ്പോൾ അവരെ നിയോഗിച്ചിരിക്കുകയാണ്. വീടുകൾ തോറും കയറിയിറങ്ങിയാണു സർവേ നടത്തേണ്ടത്. ലൊക്കേഷൻ മാപ്പും ഓരോ സ്ഥലത്തെയും സർവേ നടത്തുമ്പോൾ തന്നെ അയച്ചു കൊടുക്കണം. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ പോലും പണമില്ലാതെ വലയുന്ന തങ്ങൾ എന്തു ചെയ്യുമെന്നാണ് അവർ ചോദിക്കുന്നത്.

English Summary:

This article highlights the plight of Aasha workers, the backbone of India's healthcare system, who are facing financial hardship due to non-payment of their honorariums for the past three months. This critical situation is impacting their ability to conduct crucial health surveys and provide essential healthcare services to communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com