കനത്ത മഴ: ശബരിമല തീർഥാടകർ വഴിയിൽ കുടുങ്ങി
Mail This Article
×
ശബരിമല ∙ പുല്ലുമേട് പാതയിലൂടെ ശബരിമലയിലേക്ക് എത്തിയ തീർഥാടകർ കനത്ത മഴയെ തുടർന്ന് വഴിയിൽ കുടുങ്ങി. കഴുതക്കുഴി ഭാഗത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. പാതയിൽ വഴുതി വീണ് 2 പേർക്ക് സാരമായി പരുക്കേറ്റു. 12 പേർ അടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഈ പ്രദേശത്തുള്ള ഫോറസ്റ്റ് ജീവനക്കാർ വിവരം വനംവകുപ്പ് കൺട്രോൾ ഓഫിസിൽ അറിയിച്ചു. സന്നിധാനത്ത് നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇവരെ പുറത്തേക്ക് എത്തിച്ചു. സാരമായി പരുക്കേറ്റവരെ സ്‌ട്രക്ചറിലാണ് ആശുപത്രിയിൽ എത്തിച്ചത്.
English Summary:
A group of Sabarimala pilgrims trekking through the Pullumedu route faced a harrowing experience yesterday evening when heavy rain left them stranded at Kazhuthakkuzhi. Two individuals sustained serious injuries after slipping on the rain-soaked path. Prompt action by forest officials, the Disaster Response Force, and the Fire Force ensured the safe rescue of all twelve stranded pilgrims.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.