സ്വയരക്ഷയ്ക്ക് പാലിക്കണം സുരക്ഷാ മാനദണ്ഡങ്ങൾ
Mail This Article
കോഴഞ്ചേരി∙ ജില്ലാ ആശുപത്രി കെട്ടിട നിർമാണം, സുരക്ഷാ നടപടികൾ പാലിക്കാതെ തൊഴിലാളികൾ. നാലുനില കെട്ടിടത്തിന്റെ കോൺക്രീറ്റിങ് കഴിഞ്ഞതോടെ ആരംഭിച്ച പ്ലാസ്റ്ററിങ്ങും അനുബന്ധ ജോലികളും ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തത്.മൂന്നാം നിലയിൽ പണിയെടുക്കുന്ന ഇവർ ഹെൽമറ്റ് പോലും ധരിക്കാതെ കെട്ടിടത്തിനു പുറം വശത്ത് പൊക്കം ഇട്ടിരിക്കുന്ന ഭാഗത്തു നിന്ന് ജോലി ചെയ്യുന്നത് ഭീതി പടർത്തുന്നു.
കെട്ടിടത്തിന്റെ താഴെ വല കെട്ടി ഇവരുടെ സുരക്ഷ ഉറപ്പു വരുത്താനും ശ്രമിച്ചിട്ടില്ല.കരാറുകാർ ഹെൽമറ്റ് വാങ്ങി നൽകിയിട്ടുണ്ടെങ്കിലും അതു ധരിക്കാൻ തൊഴിലാളികൾ തയാറാകുന്നില്ല എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഉയരങ്ങളിൽ നിന്ന് തൊഴിലാളികൾ ജോലി ചെയ്യുമ്പോൾ പാലിക്കേണ്ട ഒരു നടപടി ക്രമങ്ങളും ഇവിടെ പാലിക്കുന്നില്ല എന്നാണ് ആക്ഷേപം.