കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ: ഡിസംബറിൽ പുതിയ പാക്കേജ്
Mail This Article
തിരുവല്ല ∙ ഡിസംബറിൽ പുതിയ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. സൈലന്റ് വാലി, നെല്ലിയാമ്പതി, പാലക്കാട്, വയനാട്, മൂന്നാർ - മറയൂർ - കാന്തല്ലൂർ, വാഗമൺ, ഗവി തുടങ്ങിയ ജനപ്രിയ ടൂർ പാക്കേജുകൾക്കൊപ്പം ഹൗസ് ബോട്ട് യാത്രകൾ, ക്രൂയ്‌സ് യാത്രകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തർക്കായി വിവിധ ക്ഷേത്രങ്ങൾ തൊഴുതു മടങ്ങി വരാവുന്ന രീതിയിൽ യാത്രകൾ ക്രമീകരണമുണ്ട്. മുൻകൂർ ബുക്ക് ചെയ്യാൻ കഴിയും.
വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി, മഹാബലിപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കും ട്രിപ്പുകൾ ഉണ്ട്.സ്കൂൾ കുട്ടികൾക്കായി വ്യവസായ ശാലകൾ, ചരിത്ര സ്മാരകങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.അയ്യപ്പ ക്ഷേത്രങ്ങൾ (കുളത്തൂപുഴ-ആര്യങ്കാവ് - അച്ചൻകോവിൽ-പന്തളം ) പിറവം പുരുഷമംഗലം ക്ഷേത്രം, തിരുവല്ലം -ആഴിമല -ചെങ്കൽ ശിവക്ഷേത്രങ്ങൾ, വേളാങ്കണ്ണി, അർത്തുങ്കൽ, കൃപാസനം തുടങ്ങിയ പ്രധാന ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കും ട്രിപ്പുകൾ ഉണ്ടാകും.
പത്തനംതിട്ട: 9495752710,
തിരുവല്ല: 9745322009,
റാന്നി: 9446670952, അടൂർ:9846752870,
പന്തളം: 9400689090,
മല്ലപ്പള്ളി : 9744293473,
കോന്നി : 9846460020,
ജില്ലാ കോഓർഡിനേറ്റർ : 9744348037.