ADVERTISEMENT

ശബരിമല∙ ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കുന്നാർ ഡാമിൽ നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി രണ്ടു പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തിൽ ഇതിലൊന്ന് തകർന്നു പോയിരുന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്.സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്നതിനായി 1953ലാണ് കുന്നാർ ഡാം കമ്മിഷൻ ചെയ്തത്. സന്നിധാനത്തിനു എട്ടു കിലോമീറ്റർ അകലെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് ഡാം സ്ഥിതിചെയ്യുന്നത്.

മലമുകളിൽ നിന്നുള്ള ജലം, ഡാം കെട്ടി പൈപ്പ് മുഖേനയാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്.വൈദ്യുതിയോ മോട്ടറോ ഉപയോഗിക്കാതെ ഗുരുത്വാകർഷണ ബലത്തിലാണ് വെള്ളം സന്നിധാനത്തെ പാണ്ടിത്താവളത്തുള്ള ജലസംഭരണികളിൽ എത്തുന്നത്.ഇവിടെ നിന്നാണ് വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. വനത്തിനുള്ളിലൂടെ കാൽനടയായി മാത്രമേ ഡാമിൽ എത്താനാകൂ. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. പൊലീസും വനംവകുപ്പും കനത്ത സുരക്ഷയാണ് ഡാമിൽ ഒരുക്കിയിട്ടുള്ളത്. കുന്നാർ ഡാമിലെ ജലവിതരണ സംവിധാനങ്ങളുടെ പ്രവർത്തനം ദേവസ്വം പ്രസിഡന്റും എൻജിനീയർമാരും വിലയിരുത്തി. ദേവസ്വം എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ശ്യാമപ്രസാദ്, ഇലക്ട്രിക്കൽ എക്‌സിക്യൂട്ടീവ് എൻജിനീയർ വി.രാജേഷ് മോഹൻ, എഇഒ ശ്രീനിവാസൻ നമ്പൂതിരി എന്നിവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

English Summary:

Kunnar Dam pipeline project focuses on restoring clean water supply to Sabarimala Sannidhanam. The Travancore Devaswom Board is working with the state to replace the damaged pipeline with new funding and permissions underway.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com