ADVERTISEMENT

തിരുവല്ല∙ വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും  വ്യാഴാഴ്ച മുതൽ ഞായർ വരെ കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം വൈകുന്നേരം ആറരയ്ക്ക് യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ സജി ചാക്കോ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഐപിസി സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിക്കും. പാസ്റ്റർ വർഗീസ് ജോഷ്വ വചനപ്രഭാഷണം നടത്തും.

വെള്ളി 10 മണിക്ക് വിവിധ സഭകൾ ചേർന്നുള്ള സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ എം.കെ.സ്കറിയ വചനശുശ്രൂഷ നടത്തും. ജനറൽ കോ-ഓർഡിനേറ്റർ പാസ്റ്റർ ജോൺസൻ വി.തോമസ് അധ്യക്ഷത വഹിക്കും. പോൾസൺ കണ്ണൂരും ടീമും ഗാനശുശ്രൂഷ നടത്തും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ സുഭാഷ് കുമരകം, അഭിമന്യു അർജുൻ, അനീഷ് ഏലപ്പാറ എന്നിവർ വചനപ്രഭാഷണം നടത്തും. 8ന് 6.30ന് സമാപനസമ്മേളനം നടക്കുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.

English Summary:

The West UPFA Unity Convention and Musical Fest** will be held in Thiruvalla from Thursday to Sunday, featuring renowned speakers and musicians. The event promises to be a spiritually enriching experience for attendees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com