പത്തനംതിട്ട ജില്ലയിൽ ഇന്ന് (04-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ടാക്സി: കരാർ ക്ഷണിച്ചു; പത്തനംതിട്ട ∙ ആരോഗ്യകേരളം ഓഫിസിലേക്ക് ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2 മാസത്തേക്ക് (ഒരു മാസം 1500 കിലോമീറ്റർ) ഓടുന്നതിന് 5 സീറ്റ് ടാക്സി വാഹനം (ഡ്രൈവർ ഉൾപ്പെടെ), വാഹന ഉടമകളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അവസാന തീയതി 5. ഫോൺ: 0468 2325504, 9747211535
സൗജന്യ യോഗാ പരിശീലനം
പത്തനംതിട്ട ∙ ഈശ ഫൗണ്ടേഷൻ 15നും 25നുമിടയിൽ പ്രായമുള്ളവർക്കായി ഏഴു ദിവസത്തെ സൗജന്യ ഇന്നർ എൻജിനീയറിങ് യോഗാ പരിശീലനം നടത്തുന്നു. 11മുതൽ 17വരെ പന്തളം കടയ്ക്കാട് ശ്രീഭദ്രകാളീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് പരിശീലനം. രാവിലെയും വൈകിട്ടും 6 മുതൽ 9 വരെ രണ്ടു ബാച്ചുകളുണ്ടാകും. റജിസ്ട്രേഷന്: 8788383448, 8281970308. ലിങ്ക് bit. ly/IEYouthPTA
ജോലി ഒഴിവ്
പെരിങ്ങനാട് ∙ തൃച്ചേന്ദമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10ന് സ്കൂൾ ഓഫിസിൽ എത്തണം. 9947202326.
മനോരമ ഏജൻസി
അടൂർ ∙ ആനന്ദപ്പള്ളി, ഐക്കാട് മേഖലകളിലെ മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും ഏജൻസി ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9656655885, 9567860921
സൗജന്യ പരിശോധന ഇന്ന്
വള്ളംകുളം∙ കാർത്തിക നായർ മെമ്മോറിയൽ എൻഎസ്എസ് ആയുർവേദ ആശുപത്രിയിൽ ഇന്ന് 10മുതൽ 2വരെ സൗജന്യ ഡയബറ്റിക് ന്യൂറോപ്പതി തിരിച്ചറിയൽ ക്യാംപ് നടത്തും. 50 പ്രമേഹബാധിതർക്ക് പാദ പരിശോധന ലഭ്യമാക്കും. 9447114492.
തപാൽമേള ആറിന്
തിരുവല്ല ∙ തപാൽ വകുപ്പ് തിരുവല്ല ഡിവിഷനും മല്ലപ്പള്ളി ഉപ ഡിവിഷനും ചേർന്ന് ആറിന് 10 മുതൽ മുണ്ടിയപ്പള്ളി ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ ആധാർ, അക്കൗണ്ട് സംയുക്ത തപാൽ മേള നടത്തും. മേളയിൽ എല്ലാവിധ തപാൽ സേവനങ്ങളും ലഭ്യമാണ്.