ഒഴിയാതെ വെള്ളക്കെട്ട്; മാറാതെ ദുരിതം
Mail This Article
പുല്ലാട്∙ റോഡിലെ െവള്ളക്കെട്ട് ഒഴിയുന്നില്ല, ജനത്തിനു ദുരിതവും. പുല്ലാട്, വെണ്ണിക്കുളം േറാഡിൽ നിന്നുള്ള ചക്കുതറ ആശുപത്രി െകാക്കാട്ടുകാവ് റോഡിലാണ് വെള്ളക്കെട്ട്. നൂറോളം വീടുകളിലേക്കും പടിഞ്ഞാറ്റേതിൽ ക്ഷേത്രത്തിലേക്കുമുള്ള ഈ വഴിയിൽ ചെറിയ മഴ പെയ്താൽപോലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.
ഇരുചക്ര വാഹനയാത്രക്കാരായ സ്ത്രീകളാണ് ഏറ്റവും വലയുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പലപ്പോഴും വാഹനത്തിന്റെ എൻജിൻ ഓഫായി നിന്നു പോകുന്ന അവസ്ഥയുണ്ട്. 20 വർഷമായി പ്രദേശവാസികൾ പഞ്ചായത്ത് ഭരണസമിതികൾക്കു പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല. സമീപത്തെ 2 വിദ്യാലയങ്ങളിലേക്കു പോകാനുള്ള വിദ്യാർഥികൾക്കും ക്ഷേത്രത്തിലേക്കു േപാകുന്നവർക്കും ആശ്രയം ഈ വഴിയാണ്. മണ്ഡല കാലമായതിനാൽ ഒട്ടേറെപ്പേരാണ് ക്ഷേത്രദർശനത്തിനെത്തുന്നത്.
റോഡിന് ഇരുവശത്തുമുള്ള വീട്ടുകാർ തങ്ങളുടെ സ്ഥലത്തേക്കു വെള്ളം കയറാതിരിക്കാൻ തടയണ െകട്ടുന്നത് െവള്ളക്കെട്ടു രൂക്ഷമാക്കുന്നുണ്ട്. റോഡ് അൽപം താഴ്ത്തി നിർമിച്ചാൽ സമീപത്തെ കുളത്തിലേക്കു െവള്ളം ഒഴുകി പൊയ്ക്കൊള്ളുമെന്നും അങ്ങനെയെങ്കിൽ പ്രശ്നത്തിനു ശാശ്വത പരിഹാരമാകുമെന്നും ക്ഷേത്രഭരണ സമിതി ജോയിന്റ് സെക്രട്ടറി സജിത് മഹാദേവ് പറയുന്നു.