പിഡബ്ല്യുഡി സ്ഥാപിച്ചിട്ടുള്ള ദിശാസൂചികൾ വെറുതേ വഴിതെറ്റിക്കാനോ?
Mail This Article
റാന്നി ∙ റോഡുകളിൽ പിഡബ്ല്യുഡി സ്ഥാപിച്ചിട്ടുള്ള ദിശാസൂചികകൾ നോക്കി യാത്ര നടത്തിയാൽ ജനം വലഞ്ഞതു തന്നെ. അക്ഷരങ്ങൾ മാഞ്ഞിട്ടും പുതിയ ബോർഡുകൾ സ്ഥാപിക്കാത്തതാണു വിനയാകുന്നത്. മുക്കട–ഇടമൺ–അത്തിക്കയം, അത്തിക്കയം പാലം–പൂവത്തുംമൂട്, മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി, പ്ലാപ്പള്ളി–ചാലക്കയം, മന്ദിരം–വടശേരിക്കര, ചെത്തോങ്കര–അത്തിക്കയം, റാന്നി–വെണ്ണിക്കുളം, ചെറുകോൽപുഴ–റാന്നി, റാന്നി–കോഴഞ്ചേരി എന്നീ പാതകളിൽ സ്ഥാപിച്ചിട്ടുള്ള മിക്ക ബോർഡുകളിലെയും അക്ഷരങ്ങളും ദിശാസൂചികയും മാഞ്ഞിരിക്കുകയാണ്.
ചെളി പിടിച്ച് അക്ഷരങ്ങൾ കാണാതായ ബോർഡുകളുമുണ്ട്. മുൻ കാലങ്ങളിൽ ശബരിമല തീർഥാടനത്തിനു മുൻപ് അത്യാവശ്യ ഭാഗങ്ങളിൽ പിഡബ്ല്യുഡി ദിശാസൂചികകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത്തവണ സ്ഥാപിച്ചില്ല. ഇതുമൂലം വലയുന്നതു രാത്രിയിലെത്തുന്ന ഇതര സംസ്ഥാന തീർഥാടകരാണ്. അവർ വഴിയറിയാതെ വട്ടം ചുറ്റുന്നതു പതിവായിട്ടുണ്ട്.