ADVERTISEMENT

കോന്നി∙ പത്തനാപുരത്തു നിന്ന് പല വാഹനങ്ങളിൽ ഇടിച്ച ശേഷം വകയാർ‌ കുളത്തുങ്കലിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ചു തകർന്ന കാറും ഓടിച്ച ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പിറവന്തൂർ സ്വദേശി ജയിംസ് ടി.മാത്യു എന്ന ആളിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇദ്ദേഹത്തിനു പരുക്കുകൾ ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനം ഓടിച്ചതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഈ കാറിനു പിന്നാലെ കുളത്തുങ്കലിൽ എത്തിയ ആളുകൾ ബഹളമുണ്ടാക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ആളുകളെ ശാന്തരാക്കിയത്.

English Summary:

Drunk driving is suspected to be the cause of a multi-vehicle accident in Pathanapuram, Konni. The driver, identified as James T. Mathew, is in police custody after crashing into multiple vehicles and a parked pickup van.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com