പത്തനംതിട്ട ജില്ലയിൽ ഇന്ന് (10-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
സൗജന്യ മെഡിക്കൽ ക്യാംപ്: കുന്നന്താനം ∙ എൻഎസ്എസ് ഹയർ സെക്കൻഡറി പിടിഎ, സ്റ്റാഫ് എന്നിവ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് പ്രിൻസിപ്പൽ വി.ആർ. ആശ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ്.രമാദേവി, എസ്.എൻ. മനോജ് എന്നിവർ പ്രസംഗിച്ചു.
വൈദ്യുതിമുടക്കം
കടപ്ര വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ പുളിക്കീഴ്, അരീത്തോട്, പുളിക്കീഴ് ബ്ലോക്ക്, പുളിക്കീഴ് കോളജ്, വാലുപറമ്പ്, അമ്പ്രയിൽ കോളനി, എസ് മുക്ക്, മൈൽ മുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
തിരുവല്ല∙ മാർത്തോമ്മാ കോളജിൽ സുവോളജി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. യുജിസി നിബന്ധന പ്രകാരം നിർദിഷ്ട യോഗ്യതയുള്ള കോട്ടയം ഡി ഡി ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12ന് 10:30 ന് അഭിമുഖത്തിന് കോളജ് ഓഫിസിൽ എത്തണം.