ADVERTISEMENT

ശബരിമല∙ അയ്യപ്പ സന്നിധിയിൽ മുടങ്ങാതെ 9ാം വർഷവും സംഗീതക്കച്ചേരി അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു സബ് ഇൻസ്പെക്ടർ കാട്ടൂർ ഹരികുമാർ. സന്നിധാനം വലിയ നടപ്പന്തലിലെ സ്റ്റേജിൽ ഗണപതി സ്തുതിയോടെയായിരുന്നു തുടക്കം. അടൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്ഐയാണു കാട്ടൂർ ഹരികുമാർ. 25 വർഷമായി ശബരിമലയിൽ ഡ്യൂട്ടി നോക്കുന്നു.

പൊതുവേദികളിൽ സംഗീതസദസ്സുകൾ അവതരിപ്പിക്കാൻ തുടങ്ങിയിട്ടു കാൽ നൂറ്റാണ്ടായി. കലാകാരന്മാരുടെ സംഘടനയായ കാപ് ജില്ലാ സെക്രട്ടറി രാധൻ സരിഗ, കല്ലൂപ്പാറ ജയചന്ദ്രൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു.  പിന്നണിയിൽ ഷിജു ഇലന്തൂർ (തബല),  സതീഷ് ചിറ്റാർ(കീബോർഡ്), പ്രദീപ് തടിയൂർ (പുല്ലാംകുഴൽ), രാജേഷ് റാന്നി (മൃദംഗം).

ശബരിമലയിൽനിന്നുള്ള കൂടുതൽ വാർത്തകൾ, ചിത്രങ്ങൾ, വിഡിയോ: സന്ദർശിക്കുക >>

English Summary:

Katoor Hari Kumar an SI with the Kerala Police, continues his annual tradition of performing a devotional music concert at Sabarimala's Valiya Nadappanthal for the 9th year, offering a beautiful tribute to Lord Ayyappan. His dedication to both his duty and his faith exemplifies the spirit of the Sabarimala pilgrimage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com