പിതൃതർപ്പണത്തിന് പമ്പയിൽ തിരക്കേറുന്നു
Mail This Article
×
ശബരിമല∙പിതൃമോക്ഷപ്രാപ്തിക്കായി പമ്പയിൽ പിതൃതർപ്പണം സജീവം. ശബരീശ പാദങ്ങളെ തഴുകി ഒഴുകുന്ന അമൃതവാഹിനിയായ പമ്പാനദിയുടെ തീരത്തു ബലി ഇടുന്നതിനായി ധാരാളം തീർഥാടകരാണു ദിവസവും എത്തുന്നത്. തീർഥാടകർക്കു പമ്പാസ്നാനം പരിമപവിത്രമാണ്. മുജ്ജന്മ പാപങ്ങൾ പമ്പാ സ്‌നാനത്തിലൂടെ മാറുമെന്നാണു വിശ്വാസം.
പമ്പ, കല്ലാർ, ഞുണങ്ങാർ എന്നീ നദികളുടെ സംഗമമായ ത്രിവേണിയിലാണു തീർഥാടകർ പിതൃതർപ്പണം നടത്തുന്നത്. ത്രിവേണി വലിയ പാലത്തിനും ചെറിയ പാലത്തിനും മധ്യേയാണ് ഇതിനായുള്ള മണ്ഡപം. മറവപ്പടയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച സംഘാംഗങ്ങൾക്ക് അയ്യപ്പസ്വാമി പമ്പയിൽ തർപ്പണം നടത്തിയതായി കഥകളിൽ ഉണ്ട്. ഇതിന്റെ ഓർമപുതുക്കൽ കൂടിയാണു പമ്പയിലെ ബലി കർമങ്ങൾ.
English Summary:
Pithru Tharpanam, a ritual offering for the salvation of ancestors, is being observed with great devotion at Sabarimala. Pilgrims gather daily at the holy Pamba River, believed to wash the feet of Lord Ayyappan, to perform 'bali' and seek blessings.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.