ADVERTISEMENT

ശബരിമല∙ തീർഥാടകർക്ക് ഒപ്പം എത്തുന്ന വനിതകൾക്കു പമ്പയിൽ എത്തുന്ന സുഖമായും സുരക്ഷിതമായും  തങ്ങാൻ നിർമിച്ച   സ്ത്രീകളുടെ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം 100 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇതിനായി നിർമിച്ചിട്ടുള്ളത്. 50 സ്ത്രീകൾക്ക് ഒരേ സമയം  വിശ്രമിക്കാനുള്ള സൗകര്യം ഉണ്ട്. 

ശീതീകരിച്ച കെട്ടിടത്തിൽ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവയും ഉണ്ട്. പമ്പയിൽ വനിതകൾക്കു വിശ്രമകേന്ദ്രം വേണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. ചോറൂണു വഴിപാടിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്കു പമ്പയിൽ തങ്ങേണ്ടി വരുമ്പോൾ  ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും. പമ്പ  പൊലീസ് സ്പെഷൽ ഓഫിസർ ജയശങ്കർ,  എക്സിക്യൂട്ടീവ് എൻജിനീയർമാരായ  രാജേഷ് മോഹൻ, ശ്യാമപ്രസാദ് ,പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഷിബു,  അസിസ്റ്റൻറ് എൻജിനീയർ അരുൺ എന്നിവർ പങ്കെടുത്തു.

സൗകര്യങ്ങൾ 
∙ 50 സ്ത്രീകൾക്ക് ഒരേ സമയം  വിശ്രമിക്കാനുള്ള സൗകര്യം ഉണ്ട്. 
 ∙ ശീതീകരിച്ച കെട്ടിടത്തിൽ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവയും ഒരുക്കി

English Summary:

Pilgrim accommodation for women visiting Sabarimala just got easier. A new women's rest centre, inaugurated by Travancore Devaswom Board President P.S. Prashanth, is now open at Pamba, offering safe and comfortable accommodation for up to 50 women.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com