ADVERTISEMENT

കോന്നി∙അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം 16ന് തുടങ്ങാനിരിക്കെ കല്ലേലി- അച്ചൻകോവിൽ റോഡിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ശബരിമല ദർശനം കഴിഞ്ഞ് കോന്നി, കല്ലേലി വഴി വനപാതയിലൂടെ അച്ചൻകോവിൽ ക്ഷേത്രത്തിലേക്കു പോകുന്നുണ്ട്. മണ്ണാറപ്പാറയ്ക്കു സമീപത്തെ കലുങ്ക് തകർന്നതിനാൽ സമീപത്തു കൂടിയുള്ള മറ്റൊരു കലുങ്ക് ഭാഗത്തുകൂടി താൽക്കാലിക വഴി നിർമിച്ചാണ് ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടുള്ളത്. തകർന്ന കലുങ്ക് പുനഃസ്ഥാപിക്കുകയോ ചപ്പാത്തുകൾ നന്നാക്കുകയോ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യാത്തതിനാൽ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണ്. അച്ചൻകോവിൽ റോഡിന്റെ എട്ട് കിലോമീറ്ററാണ് നടുവത്തുമൂഴി റേഞ്ചിന്റെ പരിധിയിൽ വരുന്നത്. ഇതിൽ 15 ചപ്പാത്തുകളും മൂന്ന് കലുങ്കുകളും പുനരുദ്ധരിക്കേണ്ടതുണ്ട്.

കോന്നി – കല്ലേലി– അച്ചൻകോവിൽ റോ‍‍ഡിൽ മണ്ണാറപ്പാറയ്ക്കു സമീപത്ത് തകർന്ന കലുങ്ക്. ചിത്രം: മനോരമ
കോന്നി – കല്ലേലി– അച്ചൻകോവിൽ റോ‍‍ഡിൽ മണ്ണാറപ്പാറയ്ക്കു സമീപത്ത് തകർന്ന കലുങ്ക്. ചിത്രം: മനോരമ

കോന്നി കരക്കാരുടെ ഉത്സവം ഉൾപ്പെടെ നടക്കുന്ന അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോകുന്ന കോന്നിക്കാരും തമിഴ്നാട്ടിൽ നിന്നടക്കമുള്ള തീർഥാടകരും ഉപയോഗിക്കുന്ന വന പാതയാണിത്. അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള തങ്ക അന്നക്കൊടി കോന്നിയിൽ നിന്ന് എഴുന്നള്ളിച്ചു കൊണ്ടു പോകുന്നത‌ും ഈ പരമ്പരാഗത പാതയിലൂടെയാണ്. റോ‍ഡ് അറ്റകുറ്റപ്പണികൾക്കായി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് വനംവകുപ്പ് അധികൃതർ ജില്ലാ കലക്ടർക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇനിയും പണികൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇത്തവണത്തെ അച്ചൻകോവിൽ യാത്രയും തീർഥാടകർക്ക് ദുരിതമാകുമെന്നാണു വിലയിരുത്തൽ.

English Summary:

The Achankovil Temple is experiencing a surge in pilgrim traffic for the Mandala Festival, but a collapsed culvert and lack of road maintenance are creating difficulties for travelers, especially on the Kalayil-Achankovil road. Temporary routes are in place, but pilgrims are advised to proceed with caution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com