പത്തനംതിട്ട ജില്ലയിൽ ഇന്ന് (11-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ കാറ്റിനും സാധ്യത.
∙ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ കടുവാക്കുഴി, തീപ്പെട്ടികമ്പനി, മുറ്റത്തുമാവ്, നൂറോമ്മാവ്, കുളത്തുങ്കൽ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ. കോഴഞ്ചേരി∙ഹൈ ടെൻഷൻ ലൈൻ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്ന് 9.15 മുതൽ 12.15 വരെ കോഴഞ്ചേരി ടൗണിൽ വൈദ്യുതി മുടങ്ങും.കുന്നത്തുംകര, തെക്കേമല, കടവന്തറ, തറയിൽമുക്ക് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ.
വില്ലേജ് കണക്ട്
ഇളമണ്ണൂർ ∙ എസ്ബിഐ ഇളമണ്ണൂർ ശാഖയുടെ വില്ലേജ് കണക്ട് പരിപാടി നാളെ 3ന് മോർണിങ് സ്റ്റാർ മിനി ഓഡിറ്റോറിയത്തിൽ നടക്കും. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെപ്പറ്റിയും വായ്പകൾ, കുടിശിക നിവാരണ പദ്ധതികൾ, മറ്റു ജനപ്രിയ സർക്കാർ പദ്ധതികൾ എന്നിവയെപ്പറ്റി അറിയാനുള്ള കൗണ്ടറും അതിവേഗ ലോൺ പ്രോസസിങ് കൗണ്ടറും പ്രവർത്തിക്കും.
സാക്ഷ്യപത്രം
വടക്കടത്തുകാവ് ∙ ഏറത്ത് പഞ്ചായത്തിലെ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ പുനർവിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം 31നു മുൻപായി പഞ്ചായത്ത് ഓഫിസിൽ നൽകണം.