ADVERTISEMENT

പത്തനംതിട്ട ∙ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപനയ്ക്കായി സൂക്ഷിക്കുകയും കച്ചവടം ചെയ്യുകയും ചെയ്ത സ്റ്റേഷനറി കടയുടമയെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി ചെറുകുളഞ്ഞി വലിയകുളം കൈതതടത്തിൽ എസ്.രാജൻ (പാന്റ് രാജൻ–65) ആണ് പിടിയിലായത്. കടയിൽ 4 ബക്കറ്റുകളിലും 2 ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇട്ടിയപ്പാറ അടിച്ചിപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിൽ ഇയാൾ നടത്തുന്ന രണ്ടുമുറിക്കടയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. അനധികൃത കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. എഎസ്ഐ കൃഷ്ണൻകുട്ടി, എസ്‌സിപിഒ അജാസ് ചാറുവേലിൽ, സിപിഒമാരായ ഗോകുൽ കണ്ണൻ, അശോകൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

English Summary:

Banned tobacco products were seized from a stationery shop in Ranni, Kerala, leading to the arrest of the owner. The raid was conducted by Ranni police based on a tip-off about the illegal sale of the products.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com