കെഎസ്ആർടിസി ബജറ്റ് ടൂറിസം; പത്തനംതിട്ടയിൽനിന്നുള്ള ഡിസംബറിലെ യാത്രകളും നിരക്കുകളും ഇങ്ങനെ
Mail This Article
പത്തനംതിട്ട ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നവംബറിലെ വരുമാനക്കണക്കിൽ സംസ്ഥാനത്ത് പത്തനംതിട്ട മൂന്നാമതെത്തി. 15.30 ലക്ഷം രൂപയാണു കഴിഞ്ഞ മാസത്തെ മാത്രം വരുമാനം. ലക്ഷ്യത്തിന്റെ 60 ശതമാനത്തോളം പൂർത്തീകരിച്ചാണ് പത്തനംതിട്ട ഡിപ്പോയുടെ നേട്ടം. ഈ മാസം 20 ലക്ഷം രൂപയാണ് ടൂറിസം വരുമാനത്തിൽ ഡിപ്പോ ലക്ഷ്യമിടുന്നത്. 2022ൽ തൃശൂർ നാലമ്പല ദർശനത്തോടെ തുടങ്ങിയ ബജറ്റ് യാത്രകൾ കഴിഞ്ഞ മാസത്തെ ഇടുക്കി യാത്രയോടെ 250 എണ്ണം പൂർത്തിയാക്കി. സി.സന്തോഷ് കുമാറാണു കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ ഓർഡിനേറ്റർ, ആർ.ഗിരീഷ് കുമാറാണു യൂണിറ്റ് കോ ഓർഡിനേറ്റർ. നിലവിൽ അഞ്ചോളം ബസുകൾ ടൂർപദ്ധതിയിൽ ഉപയോഗിക്കുന്നുണ്ട്. ഗവി യാത്രയിൽ നിന്നാണ് ഡിപ്പോയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത്.
ഡിസംബറിലെ യാത്രകൾ
16,17,20,24 : കോന്നി അടവി ഇക്കോ ടൂറിസം, ഗവി, പരുന്തുംപാറ (എൻട്രി ഫീസ്, ബസ് ചാർജ്, കുട്ടവഞ്ചി സവാരി ഉച്ചഭക്ഷണം) : നിരക്ക് 1400 രൂപ
14 : രാവിലെ 3.30ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് പദ്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം വഴി കന്യാകുമാരി : നിരക്ക് 900 രൂപ
14, 24 : രാവിലെ 6ന് മലങ്കര ഡാം, നാടുകാണി പവലിയൻ, കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം (ചെറുതോണി, ഇടുക്കി ഡാമിൽ കയറാൻ പറ്റുന്നതാണ് )കാൽവരി മൗണ്ട് ബസ് : നിരക്ക് 880 രൂപ
15 : രാവിലെ 5ന് പുറപ്പെട്ട് പന്തളം, കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നീ അയ്യപ്പക്ഷേത്ര ദർശനങ്ങളും കൂടാതെ കുംഭാവുരുട്ടി വെള്ളച്ചാട്ടവും : നിരക്ക് 620 രൂപ
21 : കോട്ടയം മാംഗോ മെഡോസ് അഗ്രിക്കൾചറൽ തീം പാർക്കിൽ ഒരു ദിവസ പാക്കേജ്(റൈഡുകളും ആഹാരവും ഉൾപ്പെടെ) : നിരക്ക് 1580 രൂപ
22 : രാവിലെ 6ന് പുറപ്പെടുന്ന തെന്മല ഇക്കോ ടൂറിസം, ഡാം, പാലരുവി വെള്ളച്ചാട്ടം, റോസ്മല (റോസ്മല പാലരുവി പ്രവേശന ഫീസ് ഉൾപ്പെടെ) : നിരക്ക് 770 രൂപ
23, 28 : വൈകിട്ട് 7ന് കുമളി, കമ്പം, തേനി ചെമ്പട്ടി വഴി പഴനി : (നിരക്ക് പിന്നീട്)
25 : ക്രിസ്മസ് ദിനത്തിൽ 2 ദിനയാത്ര – നേര്യമംഗലം, പാമ്പ്ല ഡാം, കല്ലാർകുട്ടി ഡാം, പൊന്മുടി ഡാം, കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ഗ്യാപ് റോഡ്,ആനയിറങ്കൽ ഡാം, മൂന്നാർ വഴി മറയൂർ താമസം, ക്യാംപ് ഫയർ (3 നേരത്തെ ആഹാരം, ജീപ്പ് സവാരി ഉൾപ്പെടെ): (നിരക്ക് പിന്നീട്)
26 : രാവിലെ 11ന് പുറപ്പെടുന്ന വേളാങ്കണ്ണി. 27 രാവിലെ വേളാങ്കണ്ണിയിൽ എത്തി, വരുന്ന വഴി തഞ്ചാവൂർ ക്ഷേത്രം: നിരക്ക് 2500 രൂപ
∙ ബുക്കിങ് : 94957 52710, 99953 32599