ADVERTISEMENT

കാലാവസ്ഥ
∙ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട്
∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യത.
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കു സാധ്യത
∙ കേരളതീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല

വൈദ്യുതി മുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ബിഎഡ്, പൊടിയൻ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും കാവനാൽകടവ്, മുറ്റത്തുമാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും ഇന്ന് വൈദ്യുതി മുടങ്ങും.

ജൂനിയർ റസിഡന്റ് നിയമനം
കോന്നി ∙ ഗവ. മെഡിക്കൽ കോളജിൽ കരാർ വ്യവസ്ഥയിൽ ജൂനിയർ റസിഡന്റ്മാരെ നിയമിക്കുന്നു. അഭിമുഖം 31ന് 10.30ന്. എംബിബിഎസ് ബിരുദധാരികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖകൾ, മറ്റ് രേഖകൾ എന്നിവയുടെ അസ്സലും പകർപ്പും ഹാജരാകണം. റജിസ്ട്രേഷൻ 9 മുതൽ 10 വരെ. പ്രവൃത്തി പരിചയമുള്ളവർക്കും പത്തനംതിട്ട ജില്ലയിലുള്ളവർക്കും മുൻഗണന. പ്രായപരിധി 50. 0468 2344823, 2344803.

നാളെ പ്രാദേശിക അവധി
ആലപ്പുഴ ∙ ചക്കുളത്തുകാവ് പൊങ്കാല നാളെ. ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും അവധിയാണ്. പൊതുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

സിലക്‌ഷൻ ട്രയൽസ് 15ന് 
പത്തനംതിട്ട ∙ ദേശീയ ഗെയിംസിനുള്ള കേരള വോളിബോൾ ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മികച്ച കളിക്കാരെ കണ്ടെത്തുന്നതിനായി സിലക്‌ഷൻ ട്രയൽസ് 15ന് 3 മണിക്ക് നടത്തും. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പുരുഷ,വനിത ടീമുകളെ തിരഞ്ഞെടുക്കുന്നത്. ജില്ലാ വോളിബോൾ അസോസിയേഷന്റെയും ജില്ലാ ഒളിംപിക്സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സിലക്‌ഷൻ ട്രയൽസ്. 6235475708.

മൂലൂർ അവാർഡ്: കൃതികൾ ക്ഷണിച്ചു
പത്തനംതിട്ട ∙ ഇലവുംതിട്ട മൂലൂർ സ്മാരക സമിതി സരസകവി മൂലൂർ എസ്.പദ്മനാഭപണിക്കരുടെ സ്മരണാർഥം ഏർപ്പെടുത്തിയ മികച്ച കവിതാ സമാഹാരത്തിനുള്ള മൂലൂർ അവാർഡ് (25,001 രൂപയും പ്രശസ്തി പത്രവും) 2025 ഫെബ്രുവരി 26ന് മൂലൂർ ജയന്തി ദിനത്തിൽ സമ്മാനിക്കും. അവാർഡിനു പരിഗണിക്കേണ്ട കൃതികൾ അയയ്ക്കേണ്ട അവസാന  തീയതി  2025 ജനുവരി 15. 4 കോപ്പികൾ   സെക്രട്ടറി, മൂലൂർ സ്മാരക സമിതി, ഇലവുംതിട്ട പി.ഒ. 689625 എന്ന വിലാസത്തിൽ അയയ്ക്കണം.

അടൂർ താലൂക്ക്തല അദാലത്ത് ഇന്ന്
അടൂർ∙ കരുതലും കൈത്താങ്ങും അടൂർ താലൂക്ക്തല അദാലത്ത് ഇന്ന് കണ്ണങ്കോട് സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 10 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ്, ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, കലക്ടർ എസ്.പ്രേംകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

അസി. പ്രഫസർ തസ്തിക ഒഴിവ്
ആറന്മുള ∙ സഹകരണ വകുപ്പിന്റെ കീഴിലുള്ള എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള അസി. പ്രഫസർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടക്കും. യോഗ്യത: എംടെക്. അസ്സൽ സർട്ടിഫിക്കറ്റുമായി നാളെ 10ന് കോളജിൽ അഭിമുഖത്തിന് പങ്കെടുക്കാം. 9496398131.

പരിശീലനം
തിരുവല്ല ∙ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ശാസ്ത്രീയ കൊക്കോ കൃഷി വളർത്തലും സംസ്കരണവും എന്ന വിഷയത്തിൽ നാളെ പരിശീലനം നടക്കും. റജിസ്റ്റർ ചെയ്യണം. 8078572094.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com