ADVERTISEMENT

കോന്നി∙ചെങ്ങറയിലെ ജനവാസമേഖലയിൽ അഞ്ച് കാട്ടുപോത്തുകൾ ഇറങ്ങി.പഞ്ചായത്തിലെ രണ്ടാം വാർഡിൽ കിഴക്കുപുറം വായനശാലയ്ക്കു സമീപം പൊലിമല ഭാഗത്താണു കാട്ടുപോത്തുകളെ കണ്ടത്. പഞ്ചായത്തംഗം തോമസ് കാലായിൽ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് സ്ഥലത്തെത്തി ഇവയെ നേരിൽ കാണുകയും പമ്പ് ആക്‌ഷൻ ഗൺ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവച്ച് കാട്ടുപോത്തുകളെ ഓടിക്കുകയും ചെയ്തു.  ഇവ ഓടി ചെങ്ങറ തോട്ടത്തിലേക്കു കയറി.

തോട്ടത്തിലൂടെ വനമേഖലയിലേക്ക് പോയതായും തുടർന്നും നിരീക്ഷണം നടത്തിയ ശേഷമാണു മടങ്ങിയതെന്നും അധികൃതർ പറഞ്ഞു. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ വനമേഖല ചെങ്ങറത്തോട്ടത്തിനു സമീപമാണ്. കടവുപുഴ വനത്തിൽ നിന്ന് കല്ലാർ കടന്നു റബർതോട്ടത്തിലൂടെ ജനവാസമേഖലയിലേക്ക് കാട്ടുപോത്തുകൾ എത്തിയതാണെന്നാണ് വിവരം. കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശവാസികളും ടാപ്പിങ് തൊഴിലാളികളും ഭയപ്പാടിലായിട്ടുണ്ട്.

English Summary:

Wild buffaloes entered a populated area in Chengara, Konni, Kerala, causing fear among residents. The Forest Department's Striking Force intervened, driving the animals back into the nearby forest area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com