ഊര്‍ജ സംരക്ഷണദിനം ആചരിച്ച് ശാസ്ത്രവേദി
Mail This Article
പത്തനംതിട്ട∙ ശാസ്ത്രസാങ്കേതിക രംഗത്തെ വളര്‍ച്ചയും വികസനവും മനുഷ്യരുടെയും ഭൂമിയുടെയും നന്മയ്ക്കും നിലനില്‍പിനും വേണ്ടിയാകണമെന്നു യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ പറഞ്ഞു. സുഖസൗകര്യങ്ങള്‍ക്കായി പ്രകൃതിയെ ചൂഷണം ചെയ്യാതെ അടുത്ത തലമുറയ്ക്കുവേണ്ടി പ്രകൃതിസമ്പത്തും പാരമ്പര്യേതര ഊര്‍ജവും സംരക്ഷിക്കുന്നതിന് പൊതുസമൂഹം തയാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഊര്‍ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രവേദി ജില്ലാ കമ്മിറ്റി നടത്തിയ ശാസ്ത്രജെന്‍-24 ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. വിദ്യാർഥികളില്‍ ശാസ്ത്ര ആഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിന് ഇത്തരം ദിനാചരണം സഹായകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച പ്രതിഭകളെ ആദിരിച്ചു. സംസ്ഥാന ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നേതാജി സ്‌കൂളിലെ കുട്ടികളോടൊപ്പം ശാസ്ത്രക്വിസ് വിജയികളെയും ആദരിച്ചു. കുട്ടികള്‍ക്കായി നിര്‍മിതബുദ്ധിയുടെ അനന്തസാധ്യതകളെപ്പറ്റി സംസ്ഥാന അധ്യക്ഷന്‍ ഡോ. അച്യുത് ശങ്കര്‍ ക്ലാസ് എടുത്തു.
ജില്ലാ പ്രസിഡന്റ് സജി കെ. സൈമണ്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പ്രഭാഷണം നടത്തി. മുൻ എംഎല്‍എ കെ.ശിവദാസന്‍ നായര്‍ അംഗത്വ വിതരണോദ്ഘാടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം, റോജി പോള്‍ ദാനിയേല്‍, ബോബി ഏബ്രഹാം, സാം ചെമ്പകത്തില്‍, പ്രഫ. ഡി. ഗോപി മോഹന്‍, ജെറി മാത്യു സാം, വര്‍ഗീസ് പൂവന്‍പാറ, റെനീസ് മുഹമ്മദ്, ആന്‍സി തോമസ്, മേഴ്‌സി വര്‍ഗീസ്, അങ്ങാടിക്കല്‍ വിജയകുമാര്‍, പ്രഫ. സജിത്ത് ബാബു, സചീന്ദ്രന്‍ ശൂരനാട്, ജോര്‍ജ് വര്‍ഗീസ്, തോമസ് ജോര്‍ജ്, മനോജ് ഡേവിഡ് കോശി, ചേതന്‍ കൈമള്‍മഠം, ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ്മത്സരത്തിന് ഡോ. ലിജ കെ. ജോയി നേതൃത്വം നല്‍കി.