ADVERTISEMENT

റാന്നി ∙ സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ ആരു നീക്കും ? പഞ്ചായത്ത് സെക്രട്ടറിയോ സർവീസ് സംഘടനകളോ? ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ ബോർഡുകൾ നീക്കിയിട്ടില്ല. എല്ലാ റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും ഫ്ലെക്സ് ബോർഡുകൾ നീക്കാനുള്ള ഉത്തരവുകൾ ഇറങ്ങുന്നുണ്ടെങ്കിലും അതൊന്നും സിവിൽ സ്റ്റേഷനു ബാധകമല്ലേ എന്നാണു നാട്ടുകാരുടെ സംശയം.  സിവിൽ സ്റ്റേഷനിൽ‌ 2 ബ്ലോക്കുകളുണ്ട്. രണ്ടിന്റെ മുന്നിലും ബോർ‌ഡുകൾ നാട്ടിയിട്ടുണ്ട്. കൂടാതെ ഒന്നാം ബ്ലോക്കിന്റെ തൂണിലും ബോർഡ് കാണാം. അവ നീക്കം ചെയ്യാൻ പഞ്ചായത്ത് ഇതുവരെ ഇടപെട്ടിട്ടില്ല. വേലി തന്നെ വിളവു തിന്നുന്നതിനു കൂട്ടു നിൽ‌ക്കാതെ ബോർ‌ഡ് നാട്ടിയവർ തന്നെ നീക്കണമെന്നാണു നിർദേശം ഉയരുന്നത്.

English Summary:

Flex boards continue to clutter the Ranni Civil Station premises even after a High Court order demanding their removal. The situation highlights the ambiguity regarding responsibility for removing illegal banners from public places in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com