നിയന്ത്രണം വിട്ട കാർ വീടിനു മുന്നിലേക്ക് ഇടിച്ചു കയറി അപകടം
![car-accident-img ഏഴംകുളം പ്ലാന്റേഷൻ ജംക്‌ഷനു സമീപത്തായി കാർ നിയന്ത്രണം
വിട്ട് കെപി റോഡരികിലുള്ള വീടിന്റെ മുൻ ഭാഗത്തേക്ക് ഇടിച്ചു
കയറിയുണ്ടായ അപകടം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2024/12/18/car-accident-img.jpg?w=1120&h=583)
Mail This Article
×
ഏഴംകുളം ∙ കാർ നിയന്ത്രണംവിട്ട് കെപി റോഡരികിലുള്ള വീടിന്റെ മുൻ ഭാഗത്തേക്ക് ഇടിച്ചുകയറി. ഏഴംകുളം പ്ലാന്റേഷൻ ജംക്‌ഷനു സമീപം കക്കുഴി തെക്കേതിൽ രമണിയുടെ വീടിന്റെ മുൻവശത്തായിട്ടാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ ആർക്കും പരുക്കില്ല.സമീപത്തുള്ള മഹാഗണി മരത്തിൽ ഇടിച്ചാണ് കാർ നിന്നത്.പത്തനാപുരം ഭാഗത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 5ന് ആണ് സംഭവം. അപകടം നടക്കുമ്പോൾ രമണി വീടിന്റെ മറുവശത്തു നിൽക്കുകയായിരുന്നതിനാൽ അപകടം ഒഴിവായി.സിമന്റുകട്ടകൊണ്ട് കെട്ടിയ രണ്ടു മുറികളുള്ള വീടിന്റെ മുൻഭാഗത്തെ ഭിത്തി തകർന്നിട്ടുണ്ട്. ടിവി, റഫ്രിജറേറ്റർ എന്നിവയ്ക്കും തകരാറുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.
English Summary:
Car accident near Ezhukumulam caused house damage. The driver's alleged drowsiness led to the vehicle crashing into a house near KP Road, resulting in property damage but no casualties.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.