തീർഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് കുഴിയിലേക്കു മറിഞ്ഞു
Mail This Article
നിലയ്ക്കൽ ∙ നാറാണംതോടിനും ഇലവുങ്കലിനും മധ്യേ വലിയ വളവിൽ, ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്കു മറിഞ്ഞു. ബസിൽ ഉണ്ടായിരുന്ന തീർഥാടകർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8 നാണ് അപകടം. ബസ് നിറച്ച് തീർഥാടകർ ഉണ്ടായിരുന്നു.വലിയ വളവിൽ എത്തിയപ്പോൾ ബസിന്റെ നിയന്ത്രണം വിട്ടു. ബ്രേക്കിന്റെ തകരാർ ബസ് ജീവനക്കാർ തീർഥാടകരെ അറിയിച്ചതിനാൽ കരുതിയാണിരുന്നത്. മരങ്ങൾക്കിടയിലൂടെ കുഴിയിലേക്കു മറിഞ്ഞ ബസ് മരത്തിൽ തട്ടിനിന്നതുമൂലം വൻ അപകടം ഒഴിവായി. അപകടം അറിഞ്ഞയുടൻ ഇലവുങ്കലിൽനിന്നു മോട്ടർ വാഹന വകുപ്പും പൊലീസും അഗ്നിരക്ഷാസേനയും പാഞ്ഞെത്തി. രക്ഷാപ്രവർത്തകർ എത്തിയപ്പോഴേക്കും യാത്രക്കാർ ഡോർ വഴി പുറത്തിറങ്ങിയിരുന്നു. ബസ് കുഴിയിൽനിന്നു പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.