പാർക്കിങ് ഗ്രൗണ്ടിൽ ഉറങ്ങിയ തീർഥാടകൻ പിന്നോട്ടെടുത്ത ബസിന്റെ അടിയിൽപെട്ടു മരിച്ചു
Mail This Article
×
നിലയ്ക്കൽ∙പാർക്കിങ് ഗ്രൗണ്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശിയായ തീർഥാടകൻ പിന്നിലേക്കെടുത്ത ടൂറിസ്റ്റ് ബസ് കയറി മരിച്ചു.തിരുവള്ളൂർ പുന്നപ്പാക്കം പാർഥിപന്റെ മകൻ ഗോപിനാഥാണ്(25) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് കൂടെയുള്ളവർക്കൊപ്പം നിലയ്ക്കൽ 10ാം നമ്പർ പാർക്കിങ് ഗ്രൗണ്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു അപകടം. തമിഴ്നാട് സ്വദേശിയുടെടേതാണ് അപകടത്തിൽപെട്ട ബസ്. ഉടൻ തന്നെ ഗോപിനാഥനെ നിലയ്ക്കൽ ഗവ.ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി. നിലയ്ക്കൽ പൊലീസ് കേസ് എടുത്തു. യുവാവിന് ഒപ്പമുണ്ടായിരുന്നവർ ബസ് ഡ്രൈവറെ മർദിക്കുകയും ബസ് ആക്രമിക്കുകയും ചെയ്തു. ബസ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
English Summary:
Tragic Nilackal bus accident claims the life of Tamil Nadu pilgrim. Gopinath, 25, was run over by a tourist bus while sleeping in the Nilackal parking ground after visiting Sabarimala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.