ADVERTISEMENT

കോഴഞ്ചേരി ∙ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ പാഞ്ഞ കാറിനുള്ളിൽ പുക പടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. കുഴിക്കാല പുളിന്തിട്ടച്ചിറയിൽ മഞ്ജിത്തിന്റെ കാറിന്റെ എൻജിൻ ഭാഗത്തുനിന്നാണ് പുക ഉയർന്നത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ആത്മഹത്യയ്ക്കു ശ്രമിച്ച ഇലവുംതിട്ട അയത്തിൽ സ്വദേശിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഞ്ജിത്തും മകൻ ജോർദിൻ മാത്യുവും ഇതുവഴി കാറിൽ വന്നത്.

ആത്മഹത്യക്കു ശ്രമിച്ചയാളെയും കൂട്ടി തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു. തെക്കേമല റോഡിൽ ടിബി ജംക്‌ഷൻ എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്തുനിന്ന് കനത്ത പുക ഉയർന്നത്. പെട്ടെന്ന് കാർ നിർത്തി സമീപത്തെ സ്ഥാപനത്തിൽ നിന്ന് വെള്ളം എടുത്ത് തീയണച്ചു. യുവാവിനെ ഇതിനിടെ മറ്റൊരു വാഹനത്തിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയിരുന്നു.

English Summary:

Kozhenchery car fire delays suicide victim transport. Despite a swift response and transfer to another vehicle, the young man succumbed to his injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com