പത്തനംതിട്ട ജില്ലയിൽ ഇന്ന് (27-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗത നിരോധനം
തിരുവല്ല പാലിയേക്കര സുബ്രഹ്‌മണ്യ ക്ഷേത്ര സമീപമുളള തിരുവാറ്റ പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികൾക്കായി ഇന്ന് മുതൽ സുബ്രഹ്‌മണ്യ ക്ഷേത്രം-പളളിവേട്ടയാൽ റോഡിലെ ഗതാഗതം നിരോധിച്ചു. പളളിവേട്ടയാൽ ജംക്‌ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ മാർക്കറ്റ് ജംക്‌ഷൻ-ശ്രീവല്ലഭ ക്ഷേത്രം വഴി പോകണം.
വർക്കിങ് ഗ്രൂപ്പ് യോഗം
കവിയൂർ ∙ പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പുകളുടെ യോഗം ഇന്ന് 11 ന് പഞ്ചായത്ത് സികെപി ഹാളിൽ ചേരും.
തസ്തിക ഒഴിവുകൾ
പെരിങ്ങര ∙ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ, എൽഐഡി ആൻഡ് ഇഎം ഓവർസിയർ, ക്ലർക്ക് എന്നിവരുടെ ഒഴിവുണ്ട്. 31 നകം അപേക്ഷിക്കണം.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ സബ്സ്റ്റേഷൻ, സിഎംഎസ്, പുള്ളോലി ക്രഷർ, പുള്ളോലി, ചേർത്തോട് എന്നീ ട്രാൻസ്ഫോമറിന്റെ പരിധിയിൽഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.