കരളിൽ ട്യൂമർ: സഹായം തേടി 11 വയസ്സുകാരൻ
Mail This Article
പത്തനംതിട്ട ∙ കരളിൽ ട്യൂമർ (ഹെപ്പാറ്റോസെല്ലുലാർ കാർസിനോമ) ബാധിച്ച 11 വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പൂങ്കാവിൽ വീട്ടിൽ വിദ്യയുടെ മകൻ ശ്രീഹരി എസ്.നായരാണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി 45 ലക്ഷം രൂപയെങ്കിലും ആവശ്യം വരും. അമ്മ വിദ്യ എസ്.നായരാണ് ശ്രീഹരിക്കു കരൾ പകുത്തു നൽകുന്നത്. 2 വർഷം മുൻപ് 8 ലക്ഷം രൂപ ചെലവാക്കി ശസ്ത്രക്രിയ നടത്തിയിരുന്നു.
നിലവിൽ മരുന്നിനും ടെസ്റ്റുകൾക്കുമായി വലിയ തുകയാണ് കുടുംബം ചെലവഴിക്കുന്നത്. 4 വർഷം മുൻപാണ് ശ്രീഹരിയുടെ പിതാവ് സുമേഷ് കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ചത്. മകന്റെ ചികിത്സയ്ക്കു വേണ്ട ഭീമമായ തുക കണ്ടെത്താൻ നിലവിലെ സാഹചര്യത്തിൽ വിദ്യയ്ക്കു കഴിയുന്നില്ല. ഈ കുടുംബത്തെ സഹായിക്കാൻ സന്നദ്ധരായവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പത്തനംതിട്ട ബ്രാഞ്ച്
അക്കൗണ്ട് നമ്പർ : 67354542331
IFSC : SBIN0070058
ഗൂഗിൾ പേ നമ്പർ : 8111956346