ADVERTISEMENT

പെരുമ്പെട്ടി∙ കൃഷി ഓഫിസിലെ ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. കൊറ്റനാട് കൃഷി ഓഫിസിലാണ് സ്ഥിരമായി കൃഷി അസിസ്റ്റന്റുമാരില്ലാത്തത്. ഒരു കൃഷി ഓഫിസറും 2 കൃഷി അസിസ്റ്റന്റുമാരും അറ്റൻഡറുമാണുള്ളത്. ‌ഇതിൽ ‌അസിസ്റ്റന്റ്മാരിൽ ഒരാൾ പ്രസവാവധിയിലും മറ്റേയാൾ ആരോഗ്യപരിരക്ഷ അവധിയിലുമാണ്.

പ്രവൃത്തികൾ ക്രോഡീകരിക്കുന്നതിനു താൽക്കാലിക നീക്കുപോക്കിനു സമീപ കൃഷി ഓഫിസുകളിൽ നിന്ന് നിശ്ചിത ദിവസങ്ങളിൽ മാത്രം കൃഷി അസിസ്റ്റന്റുമാർ എത്തുന്നുണ്ടെങ്കിലും കേരഗ്രാമം, ജനകീയാസൂത്രണ പദ്ധതികളുടെ നിർവഹണം നടക്കുന്നതിനാൽ കാലതാമസം നേരിടുന്നത് പ്രതിസന്ധിക്ക് ഇടനൽകുന്നതായാണ് കർഷകരുടെ ആരോപണം. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കൻ അടിയന്തരമായി മുഴുവൻ സമയ കൃഷി അസിസ്റ്റന്റുമാരെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

English Summary:

Agriculture Assistant shortage severely impacts Kottanad Agriculture Office operations in Perumpetty. Farmers are demanding immediate appointments to address delays and ensure efficient service delivery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com