ADVERTISEMENT

ചാലാപ്പള്ളി∙ കുടക്കല്ലുങ്കൽ പാലം മേഖലയിലെ അപകട സ്ഥിതി വിലയിരുത്താൻ പൊതുമരാമത്ത് പാലം പാത വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അപകട മേഖലയിൽ താൽക്കാലിക മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.പാലത്തിന് ഇരുവശവുമുള്ള കാട് നീക്കംചെയ്തു. ഇരുവശത്തുകൂടിയും വാഹനങ്ങൾ കടന്നുപോകുന്നതിനു പാതയിൽ മധ്യവരയും പാലത്തിൽ ദിശാസൂചന ബോർഡുകളും സ്ഥാപിക്കും.

പൊതുമരാമത്ത് പാത വിഭാഗം മല്ലപ്പള്ളി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോമി ജെ. ചിങംപറമ്പിൽ, പാലം വിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷീജാ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് പഞ്ചായത്തംഗങ്ങളും പാലത്തിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.

English Summary:

Kudakkallunkal bridge safety improvements are underway. PWD officials and local representatives inspected the accident-prone site and implemented temporary measures, promising further improvements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com