ADVERTISEMENT

പത്തനംതിട്ട∙ പത്തനംതിട്ട കാത്തലിക്കേറ്റ് കോളജ്‌ ഗ്രൗണ്ടിൽ നടന്ന സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സിന്റെ (എസ്പിസി) പാസിങ് ഔട്ട്‌ പരേഡിൽ മന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിച്ചു. ആദ്യമായാണ് എസ്പിസിയുടെ പരേഡിൽ മന്ത്രി പങ്കെടുക്കുന്നത്. പരിശീലനത്തിലൂടെ നേടിയ കഴിവുകള്‍ കേഡറ്റുകളുടെ ഓരോ ചലനത്തിലും കാണാൻ കഴിയുന്നുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ–സംസ്ഥാന തലങ്ങളില്‍ നടക്കുന്ന പരേഡുകളുടെ നിലവാരത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കേഡറ്റുകള്‍ നടത്തിയത്. കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

spc-pathanamthitta-parade-minister-veena-george-rally
പത്തനംതിട്ട കാത്തലിക്കേറ്റ് കോളജ്‌ ഗ്രൗണ്ടിൽ നടന്ന സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സിന്റെ (എസ്പിസി) പാസിങ് ഔട്ട്‌ പരേഡിൽ മന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കുന്നു.

ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം, അഡീഷനല്‍ ജില്ലാ പൊലീസ് സൂപ്രണ്ടും എസ്പിസി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസറുമായ ആർ.ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേഡറ്റുകളെ പരിശീലിപ്പിച്ചത്. എസ്പിസിയുടെ ചുമതലയുള്ള എസ്എച്ച്ഒമാര്‍, സ്കൂൾ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫിസർ എസ്ഐ ജി.സുരേഷ് കുമാർ എന്നിവരടങ്ങുന്ന ടീമാണ് പരിശീലനം ഏകോപിപ്പിച്ചത്.

spc-pathanamthitta-parade-veena-george
പത്തനംതിട്ട കാത്തലിക്കേറ്റ് കോളജ്‌ ഗ്രൗണ്ടിൽ നടന്ന സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സിന്റെ (എസ്പിസി) പാസിങ് ഔട്ട്‌ പരേഡ്.

ജിഎച്ച്എസ്എസ് പത്തനംതിട്ട, എസ്എൻവി എച്ച്എസ്എസ് അങ്ങാടിക്കൽ, പിഎസ്‌വിപിഎം എച്ച്എസ്എസ് ഐരവൺ, എഎംഎം എച്ച്എസ്എസ് ഇടയാറന്മുള, ജിഎച്ച്എസ്എസ് തോട്ടക്കോണം, മാർത്തോമ്മാ എച്ച്എസ്എസ് പത്തനംതിട്ട, എംആർഎസ് വടശ്ശേരിക്കര എന്നീ സ്കൂളുകളിലെ സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. ബാൻഡ് സംഘം ഉൾപ്പെടെ 290 കുട്ടികൾ (ആൺകുട്ടികൾ–155, പെൺകുട്ടികൾ–135) പങ്കെടുത്തു.

spc-pathanamthitta-parade
പത്തനംതിട്ട കാത്തലിക്കേറ്റ് കോളജ്‌ ഗ്രൗണ്ടിൽ നടന്ന സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സിന്റെ (എസ്പിസി) പാസിങ് ഔട്ട്‌ പരേഡ്.

വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ എസ്പിസി ബാന്‍ഡ്‌ സംഘം ‘ബാന്‍ഡ്‌ ഡിസ്‌പ്ലേ’ അവതരിപ്പിച്ചു. സ്കൂളുകൾക്കുള്ള ഉപഹാര സമർപണവും നടന്നു. ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ഡിവൈഎസ്പി  എസ്.നന്ദകുമാര്‍, ജില്ലാ ട്രൈബല്‍ വികസന വകുപ്പ് ഓഫിസര്‍ എ.നിസാര്‍, എസ്പിസി ജില്ലാ അസ്സിസ്റ്റന്റ് നോഡൽ ഓഫിസർ ജി.സുരേഷ് കുമാര്‍, പരേഡില്‍ പങ്കെടുത്ത സ്കൂളുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary:

Minister Veena George attends the Students Police Cadets (SPC) passing-out parade in Pathanamthitta, praising the cadets' impressive performance after their two-year training program. The event showcased the dedication of cadets and instructors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com