ADVERTISEMENT

പാറശാല∙ മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകൾക്ക് കേടുപാടുകളുണ്ടായി. കഴിഞ്ഞ ബുധൻ വൈകീട്ട് പരശുവയ്ക്കലിലാണ് സംഭവം. പരശുവയ്ക്കൽ സ്വദേശി വത്സല, സതീഷ്, അംബി, ജയൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടങ്ങളുണ്ടായത്. വീടിന് സമീപം സ്ഫോടകശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിലേക്ക് താഴ്ന്ന് പോകുന്നത് വത്സല കണ്ടിരുന്നു. നിമിഷങ്ങൾക്കകം സമീപത്തെ പറമ്പിലെ വലിയ മരങ്ങൾ വിണ്ട് കീറുകയും അടുത്ത വീടുകളുടെ ചുവരുകൾ പെ‍ാട്ടുകയും ചെയ്തു.

സതീഷിന്റെ വീടിന്റെ അടുക്കളയുടെ ചുവർ തുരന്ന് തറയിലെ ടൈൽസുകൾ പെ‍ാട്ടുകയും വയറിങ് കത്തുകയും ചെയ്ത നിലയിലാണ്. വീട്ടിലുണ്ടായിരുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കുന്നത് പോലെ അനുഭവപ്പെട്ടു. വീടിന്റെ ജനൽ ചില്ലുകളും അടുക്കളയിലെ കോൺക്രീറ്റും പെ‍ാട്ടി. തീഗോളം വീണ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയാണ് സതീഷിന്റെ വീട്. ഇവരുടെ പറമ്പിലെ അക്കേഷ്യാമരം പിളർന്നു. അംബി, ജയൻ എന്നിവരുടെ വീടുകളിലെ ചുവരുകളും പ‍ാട്ടിയിട്ടുണ്ട്. സ്ഥലം കാണാൻ ഒട്ടേറെ പേരെത്തി. ഇതേസമയം തന്നെ വൈദ്യുതിവ്യതിയാനം മൂലം പരശുവയ്ക്കൽ പ്രദേശത്തെ ഒട്ടേറെ വീടുകളിലെ ടിവിയടക്കമുള്ള വൈദ്യുതോപകരണങ്ങൾ തകരാറിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com