വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കേസ്: ചോദ്യം ചെയ്യൽ തുടരുന്നു
Mail This Article
×
പാറശാല∙ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു. കേസിലെ പ്രധാനപ്രതിയായ പ്രദീഷിനെ ആറസ്റ്റ് ചെയ്തെങ്കിലും സംഭവത്തിൽ എതാനും പേർക്കും കൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സർട്ടിഫിക്കറ്റ് കേസിൽ ആദ്യ ഘട്ടത്തിൽ തന്നെ ആരോപണവിധേയനായ പ്രദേശവാസിയെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചതായി സൂചനകളുണ്ട്.
മുഖ്യപ്രതി പ്രദീഷിനെ കസ്റ്റഡിയിൽ വാങ്ങി സീൽ നിർമിച്ചതടക്കമുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേസിൽ ഒരാളെ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. രാഷ്ട്രിയമാനങ്ങൾ എറെയുള്ള കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ആഭ്യുഹങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.