ADVERTISEMENT

തിരുവനന്തപുരം∙ മൃഗശാലയിലേക്ക് പുതിയ താമസക്കാർ എത്തുന്നു. മംഗളൂരുവിലെ പീലിക്കുളം മൃഗശാലയിൽ നിന്ന് മൂന്ന് രാജവെമ്പാല, നാല് മണ്ണൂലി പാമ്പുകൾ, എന്നിവയാണ് മൃഗശാലയിൽ എത്തിയത്. ലോക്ഡൗണിനു മുൻപ് ഇവയെ എത്തിക്കാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, സാങ്കേതിക കാരണങ്ങളാൽ എത്തിക്കാൻ കഴിയാതിരുന്ന പാമ്പുകളെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. ഇതിനു പകരം രണ്ടുജോഡി റിയ പക്ഷികളെയും രണ്ട് സാം ഡിയറിനെയും പീലിക്കുളം മൃഗശാലയിലേക്കു കൈമാറും. മൃഗശാലയിൽ ആകെയുണ്ടായിരുന്ന ‘ജാക്ക്’ എന്ന രാജവെമ്പാല കഴിഞ്ഞ ജൂണിൽ ചത്തു.

രണ്ട് പെൺ രാജവെമ്പാലയെയും ഒരു ആൺ രാജവെമ്പാലയെയുമാണ് എത്തിക്കുന്നത്. കോവിഡ് രോഗബാധയും തുടർന്നുള്ള ലോക് ഡൗണും കാരണമാണ് നടപടികൾ നീണ്ടത്. മംഗളൂരുവിൽ നിന്ന് ഇവയെ കൊണ്ടുവരാൻ തിരുവനന്തപുരം മൃഗശാലയിൽ നിന്നുള്ള സംഘം വ്യാഴാഴ്ചയാണ് പുറപ്പെട്ടത്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ മ്യൂസിയം പരിസരത്തും മൃഗശാലകാണാനും കുട്ടികളുൾപ്പെടെ നിരവധിയാളുകളാണ് ദിവസവും എത്തുന്നത്. വിനോദ സഞ്ചാരികളായി വിവിധ ജില്ലകളിൽ നിന്നും എത്തുന്നവരുെട എണ്ണവും കൂടി. പുതിയ അതിഥികൾ കൂടി വരുന്നതോടെ കൂടുതൽ പേർ മൃഗശാല സന്ദർശിക്കുമെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com