ADVERTISEMENT

പാറശാല ∙ മുഖ്യമന്ത്രിയുടെ ഒ‍ാഫിസ് പോലും കള്ളക്കടത്ത് കേസിൽ ഉൾപ്പെടുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാറശാല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കരമന ജയന്റെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  കോൺഗ്രസ് മുസ്‌ലിം ലീഗിനെയും, സിപിഎം എസ്ഡിപിഐയേയും കൂട്ടുപിടിച്ച് കേരളത്തിൽ മത തീവ്രവാദം വളർത്തുകയാണ്.

ആചാരങ്ങളെ അടിച്ചമർത്തുന്ന കേരള സർക്കാർ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നത് അടക്കം പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതാണ് എൻഡിഎയെ ജനങ്ങൾ വിശ്വസിക്കാൻ കാരണം. ഇന്നലെ വൈകിട്ട് 5.30ന് മുറിയതോട്ടം ഭാരതീയ വിദ്യാപീഠം സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ യോഗി ആദിത്യനാഥ് കുറുങ്കൂട്ടി മുതൽ പാറശാല ജംക്‌ഷൻ വരെ നടന്ന റോഡ് ഷോയിൽ സ്ഥാനാർഥി കരമന ജയനെ‍ാപ്പം പങ്കെടുത്തു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com