ഫോണിൽ ശല്യപ്പെടുത്തിയ കേസ്, പുറത്തുവന്നത് സംവിധായകന്റെ പീഡന വിവരം; ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റ്...
Mail This Article
ആറ്റിങ്ങൽ∙ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മൂന്നു വർഷം മുമ്പ് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ മാമം പന്തലക്കോട് പാറക്കാട് വീട്ടിൽ എസ്. ശ്രീകാന്ത് (48) പിടിയിലായി. ‘വണ്ടർ ബോയ്സ് ’ എന്ന മലയാളം സിനിമയുടെ സംവിധായകനാണ്. ബാലിക നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയെ കൂടൽ സ്വദേശിയായ 17 വയസ്സുകാരൻ ഫോണിലൂടെ ശല്യം ചെയ്യുന്നതായി മാതാവ് പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
തുടർന്ന് ഈ ആൺകുട്ടിയെ പൊലീസ് പിടികൂടി ജുവനൈൽ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ കൗൺസിലിങിനു വിധേയയാക്കിയപ്പോഴാണ് മുൻപ് നടന്ന പീഡനവിവരം പുറത്ത് പറയുന്നത്. ശ്രീകാന്തിന് പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്നു. പൊലീസ് ശ്രീകാന്തിന്റെ ഫോൺ പിടിച്ചെടുത്തു. കുട്ടികൾക്ക് സിനിമയിൽ അവസരം തേടി രക്ഷിതാക്കളുടെ ഫോൺ വിളികൾ ഇയാൾക്ക് വരാറുണ്ടെന്നു പൊലീസ് പറഞ്ഞു.