ADVERTISEMENT

ആറ്റിങ്ങൽ∙ മിസ് കേരള അൻസി കബീറിന്റെ അപകട മരണം ഇനിയും വിശ്വസിക്കാനാകാതെ ആലംകോട് നിവാസികൾ. തിങ്കളാഴ്ച പുലർച്ചെ എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തിലാണ് ആലംകോട് പാലാംകോണം അൻസി കോട്ടേജിൽ അൻസികബീറും (25) സുഹൃത്ത് അഞ്ജനയും മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച അർധരാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 7.30 ന് ആലംകോട് ജുമാ മസ്ജിദ്ദിൽ കബറടക്കി.

വിദേശത്തായിരുന്ന അൻസിയുടെ പിതാവ് കബീർ ഇന്നലെ രാവിലെ ഏഴിന് എത്തിച്ചേർന്നു. ഏകമകളുടെ വേർപാട് താങ്ങാനാകാതെ വിഷമിച്ച കബീറിനെ സമാധാനിപ്പിക്കുന്നതിന് നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു. അപകട വിവരം അറിഞ്ഞയുടൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മാതാവ് റസീന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.

മിസ് കേരള പട്ടം ലഭിച്ചതോടെ നാടിന് അഭിമാനമായി മാറിയ അൻസിയുടെ വേർപാട് നാടിനെ ദുഖത്തിലാഴ്‍ത്തി. ഈ വർഷത്തെ മിസ് സൗത്ത് ഇന്ത്യ വിജയി ആയിരുന്നു .പഠനത്തിൽ മിടുക്കിയായിരുന്ന അൻസി കോളജ് പഠന കാലത്താണ് മോഡലങ്ങിലേക്കു തിരിഞ്ഞത്. ചുരുങ്ങിയ കാലത്തിനിടെ നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടു.  തിരുവനന്തപുരം ഇൻഫോസിസിൽ വർക്ക് ഫ്രം ഹോം ആയി ജോലി നോക്കുന്ന അൻസി മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി എറണാകുളത്തേക്ക് താമസം മാറ്റിയിരുന്നു.

trivandrum-kabeer
വിദേശത്തായിരുന്ന പിതാവ് അബ്ദുൽ കബീർ ഏകമകൾ അൻസി കബീറിന്റെ അപകട മരണം അറിഞ്ഞ് ഇന്നലെ വീട്ടിലെത്തിയപ്പോൾ
trivandrum-ansi-body
അൻസി കബീറിന്റെ മൃതദേഹം കബറടക്കുന്നതിന് പള്ളിയിലേക്ക് കൊണ്ടുപോകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com