ADVERTISEMENT

തിരുവനന്തപുരം∙ വൈഡബ്ല്യുസിഎയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തുന്ന കൗതുക വിൽപന സംഘടിപ്പിച്ചു. ഇതിലൂടെ ലഭിച്ച തുക മാജിക് പ്ലാനറ്റിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സംഗീതോപകരണങ്ങൾ വാങ്ങാൻ വിനിയോഗിക്കും.

 

 

വൈഡബ്ല്യുസിഎയുടെ ബ്ലൂട്രയാംഗിൾ ക്രിയേഷൻസിൽ നിർമ്മിച്ച ക്രിസ്മസ് തുണിത്തരങ്ങൾ, കുഷ്യൻ കവറുകൾ, റണ്ണറുകൾ, മേശവിരികൾ, വൈഡബ്ല്യുസിഎ അംഗങ്ങൾ തയ്യാറാക്കിയ കേക്കുകൾ, റ്റാർട്ടുകൾ, കട്‍ലറ്റ്, സമോസ, പുഡ്ഡിംഗ്, പായസം, സ്വീറ്റ്ചട്നികൾ, അച്ചാറുകൾ, പലഹാരങ്ങൾ എന്നിവയും ഈ മേളക്ക് കൊഴുപ്പ് കൂട്ടി. ഓർക്കിഡുകൾ, ഇൻഡോർ ചെടികൾ, ക്രിസ്മസ് അലങ്കാരങ്ങൾ, സാരികൾ, റെഡിമെയ്ഡ് ഉടുപ്പുകൾ, ജ്യുവലറി മുതലായവയും മേളയിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com