ADVERTISEMENT

തിരുവനന്തപുരം ∙ ജീവന് ഭീഷണിയായ രോഗങ്ങളുള്ളവരുടെ (നിർധനരായ കിടപ്പു രോഗികളുടെ) മക്കളുടെ തുടർവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ആർ ട്രീ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് പ്രഖ്യാപനവും ആർ ട്രീ ഫൗണ്ടേഷന്റെ നവീകരിച്ച ലോഗോ പ്രകാശനവും നടന്നു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് പ്രകാശനം ചെയ്തത്. അംഗീകൃത സ്കൂളുകളിലും കോളജുകളിലും പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 

അപേക്ഷാ ഫോം (ഫോർമാറ്റ് പ്രകാരം) പൂരിപ്പിച്ച് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, തുടർ  വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്ത കോഴ്‌സിന്റെ രേഖകൾ, മാതാപിതാക്കളുടെ മെഡിക്കൽ രേഖകൾ എന്നിവ സഹിതം rtreefoundation@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 9188035450, 8943455543.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com