ADVERTISEMENT

വർക്കല∙ പാപനാശം നോർത്ത് ക്ലിഫ് മേഖലയിൽ കടൽ തീരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ കാലവർഷം മൂലം മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടാകുന്നത് കണക്കിലെടുത്ത് സഞ്ചാരികളും പരിസരത്ത് കച്ചവടം നടത്തുന്നവരും ജാഗ്രത പുലർത്തണമെന്നു നഗരസഭ ആവശ്യപ്പെട്ടു. മേഖലയിലുള്ള കെട്ടിട–സ്ഥാപന ഉടമകൾ അപകട മേഖലയിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു നിർദേശവും നൽകി.

മൈനിങ് ആൻഡ് ജിയോളജി, സോയിൽ കൺസർവേഷൻ, റവന്യു എന്നീ വകുപ്പുകളിലെയും നഗരസഭ ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ പരിശോധനയിൽ അടുത്തിടെ കുന്നിടിഞ്ഞ ഭാഗങ്ങളിൽ അപകടാവസ്ഥ നിലനിൽക്കുന്ന സാഹചര്യമാണെന്നു വിലയിരുത്തി.

തുടർനടപടികൾ സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമീപവാസികളും സഞ്ചാരികളും ക്ലിഫിലൂടെ യാത്ര ചെയ്യുന്നത് ജാഗ്രത വേണം. കച്ചവടക്കാരും മറ്റും അപകട മേഖലയിൽ നിന്നു ഒഴിഞ്ഞു മാറേണ്ടതാണെന്നു നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com